Rithuragam Lyrics | ഋതുരാഗം പോൽ നീ എന്നിലും | Vaashi Malayalam Movie Songs Lyrics


 
എതോ ഏതോ 
സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നോ
തമ്മിൽ തമ്മിൽ 
വേറൊന്നും ചൊല്ലാതോരോ
ജാലങ്ങൾ മെല്ലെ നീങ്ങുന്നോ

ഋതുരാഗം പോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതുഭാവങ്ങൾ കൈമാറിടും
പുതുകാലം നമ്മിൽ പെയ്തുവോ

എതോ ഏതോ 
സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നോ

വാടാതെ വാടുമ്പോൾ 
ഉൾക്കോണിൽ വിങ്ങുമ്പോൾ
തോളോരം ചായും നേർപ്പകുതി നീ
ഞാനാകും തീരങ്ങൾ 
നീരോളം പോലെങ്ങോ
ചേലൂടെ മൂടുന്നേതാണൂ നീ
അറിയാതിരു മിഴികളിൽ
ഇതാ ഇതാ
സുഖമാർന്നൊരു ചെറുതരി 
കൗതുകം
വിറയോടിതു വഴിയണയുമോ
മനം തേടും സുഖനിമിഷം

ഋതുരാഗംപോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതുഭാവങ്ങൾ കൈമാറിടും
പുതുകാലം നമ്മിൽ പെയ്തുവോ

പുൽത്തുമ്പിൽ മഞ്ഞിൻ വെട്ടം 
വൈരങ്ങൾ ചാർത്തും പോലെ
ഉൾത്തുമ്പിൽ തെളിയും 
കണിക നീ
ആളില്ലാനേരം തോറും 
പേരില്ലാ മൗനം പോലും
നിൻ രൂപം തിരയും അരികിലായ്
ഒരുവേള നീയിനി അറിയുമോ
മനതാരിലെ മധുരിത നൊമ്പരം 
അലിവോടൊരു വരി പകരുമോ
സ്വയം ചേരാൻ ഒരു കഥയായ്

ഋതുരാഗംപോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതുഭാവങ്ങൾ കൈമാറിടും
പുതുകാലം നമ്മിൽ പെയ്തുവോ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.