Aaram Naal Lyrics | ആറാംനാൾ സന്ധ്യക്ക്‌ | Visudha Mejo Malayalam Movie Songs Lyrics


 
ആറാംനാൾ സന്ധ്യക്ക്‌
ആറരെടെ വണ്ടിക്ക്
ഒപ്പമിരുന്ന് നാം പാട്ട് പകുത്തില്ലേ
ഒറ്റയ്ക്കിരുന്ന് നാം കാറ്റ് പകുത്തില്ലേ

ആറാംനാൾ സന്ധ്യക്ക്‌
ആറരെടെ വണ്ടിക്ക്
ഒപ്പമിരുന്ന് നാം പാട്ട് പകുത്തില്ലേ
ഒറ്റയ്ക്കിരുന്ന് നാം കാറ്റ് പകുത്തില്ലേ

ഏഴനാളൊരുച്ചയ്ക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഏഴനാളൊരുച്ചയ്ക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഒട്ടിയിരുന്ന് നാം നീര് പകുത്തില്ലേ
ഒന്നിച്ചിരുന്ന് നാം ചേല് പകുത്തില്ലേ 

പിറ്റേന്നാളൊരോരത്തു
പറ്റി നിന്നനേരത്തു
പിറ്റേന്നാളൊരോരത്തു
പറ്റി നിന്നനേരത്തു
ഒപ്പമിരുന്ന് നാം വഞ്ചി പകുത്തില്ലേ
ഓരത്തിരുന്നു നാം മഞ്ഞു പകുത്തില്ലേ

ആറാംനാൾ സന്ധ്യക്ക്‌
ആറരെടെ വണ്ടിക്ക്
ഒപ്പമിരുന്ന് നാം പാട്ട് പകുത്തില്ലേ
ഒറ്റയ്ക്കിരുന്ന് നാം കാറ്റ് പകുത്തില്ലേ

പിന്നെ പകുത്തു നാം 
തണലുകൾ
മഴയേറ്റ കുടയേറും 
പകുതികൾ
കടലും പകുത്തു നാം
കടലപ്പൊതിക്കൊപ്പം
നിഴലും പകുത്തു നാം
നിലാവൊലിക്കൊപ്പം
ഈ നിലാവിൽ നിന്നോടൊപ്പം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.