പിന്നിലെൻ സ്വപ്നത്തിൻ | Pinnilen Swapnathin Lyrics | Mathukuttiyude Vazhikal Malayalam Movie Songs Lyrics


 
പിന്നിലെൻ സ്വപ്നത്തിൻ 
ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ 
സൂര്യനെരിയുന്നു

പിന്നിലെൻ സ്വപ്നത്തിൻ 
ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ 
സൂര്യനെരിയുന്നു
വഴികളറിയത്തൊരീ യാത്രയാണോ
വഴികളടച്ചുള്ള യാത്രയാണോ
നിറതിങ്കളേ താരങ്ങളേ
ഇരുൾ മാറ്റി വഴി കാട്ടി 
തുണയേകണെ

നീയാണ് സത്യം 
നീയാണ് ദൈവവും
നീ മാത്രമാണെന്നും സത്യം
നീ നിന്നെ അറിയാൻ 
ഈശ്വരനെ അറിയാൻ
നിന്നിലേക്കൊന്നു നീ 
തിരി തെളിയ്ക്കൂ

പിന്നിലെൻ സ്വപ്നത്തിൻ 
ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ 
സൂര്യനെരിയുന്നു

ഇനിയെന്ന് തിരികെ വരും നീ
എന്നലിവോടെ ചോദിപ്പതാരോ
കർമ്മബന്ധങ്ങൾ 
കോർത്ത മനസ്സോ
ബലി തർപ്പണം മോഹിക്കും 
മോക്ഷമോ
ഇനിയെത്ര ദൂരങ്ങൾ താണ്ടിടേണം
പുതിയൊരുഷസ്സിന്റെ 
പടിവാതിലെത്താൻ
മനസ്സിലെ കനലൂതി 
തെളിയിക്കുമോ
പൊന്നാല ചക്രങ്ങൾ പോലെ
ജന്മാന്തരങ്ങൾ അപ്പുറത്തെങ്ങോ
നിന്നൊരു തുള്ളി 
തീർത്ഥം തളിക്കുന്നു

അറിവാണായുധം 
അറിവാണ് ശക്തി
അറിവാകണം ചിന്തയ്ക്കാധാരവും
അറിവിന്റെ ശ്രംഖങ്ങൾ 
താണ്ടിയോരെല്ലാം
അമരത്വം പൂകി 
ജ്വലിച്ചു നിൽക്കും

പിന്നിലെൻ സ്വപ്നത്തിൻ 
ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ 
സൂര്യനെരിയുന്നു

പൊക്കിൾക്കൊടി ബന്ധമറ്റാൽ
പിന്നെ സ്വന്തമെന്നോതാനാരോ
ഒരു തുണ്ട് മണ്ണിന്നു വേണ്ടി
രക്തബന്ധം മുറിക്കുന്നതിവിടെ
വേദാന്ത മന്ത്രങ്ങളുരുവിട്ട മനസ്സിൽ
പകയുടെ നഞ്ച് തളിച്ചതാരോ

ഹിമശൈലം 
തഴുകിയെത്തുന്ന ഗംഗേ
നിന്നുള്ളിലേക്കി വിഷം പകർത്തു
മതചിഹ്നമില്ലാതെ കാറ്റിന്നു പോലും
ഇവിടെ പറക്കാൻ ഭയമെന്നോ

അറിവാണായുധം 
അറിവാണ് ശക്തി
അറിവാകണം ചിന്തയ്ക്കാധാരവും
അറിവിന്റെ ശൃംഖങ്ങൾ 
താണ്ടിയോരെല്ലാം
അമരത്വം പൂകി 
ജ്വലിച്ചു നിൽക്കും

പിന്നിലെൻ സ്വപ്നത്തിൻ 
ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ 
സൂര്യനെരിയുന്നു
വഴികളറിയത്തൊരീ യാത്രയാണോ
വഴികളടച്ചുള്ള യാത്രയാണോ
നിറതിങ്കളേ താരങ്ങളേ
ഇരുൾ മാറ്റി വഴി കാട്ടി 
തുണയേകണെ

നീയാണ് സത്യം 
നീയാണ് ദൈവവും
നീ മാത്രമാണെന്നും സത്യം
നീ നിന്നെ അറിയാൻ 
ഈശ്വരനെ അറിയാൻ
നിന്നിലേക്കൊന്നു നീ 
തിരി തെളിയ്ക്കൂ

പിന്നിലെൻ സ്വപ്നത്തിൻ 
ചിതയെരിയുന്നു
മുന്നിലെൻ പ്രാണന്റെ 
സൂര്യനെരിയുന്നു

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.