ബദറിലെ മുനീറായ് | Badharile Lyrics | 19(1)(a) Malayalam Movie Songs Lyrics


 
ആ ബദറിലെ 
ബദറിലെ മുനീറായ്
ഹുസ്നുമാല കോർത്തു ഞാൻ
കരളേ  നിൻ പൊരുൾ തേടി
ഇരവും പകലുമലയും

സ്മരണതൻ 
സ്മരണതൻ പിറാവുകൾ
അസറുവിണ്ണിലാകെയും
നിറയേ  നിൻ ഇശൽ പാടി
ഇഹവും പരവും പടരും

പൊരുളായിരമൊറ്റപ്പാട്ടി
ലൊരിശലിൽ പാറണ് 
ശലഭം പോലെ
അലമാലകൾ അന്തംനിലാവു
കടലിന്മീതെ വിതയ്ക്കണ പോലേ
ഇലയായിരമിളകും കാറ്റതിലിളകും 
കൊമ്പതിനിളകും മാമരമെന്നും 
മൂളുമൊരൊറ്റപ്പാട്ടി_
ലിരമ്പുമ്പോൽ പൊന്നേ

ഏനു പൊന്നാകും പുതുപെണ്ണാളേ
മനം തുളുമ്പീടും കെസു പാട്ടാണേ
നീയാകും കിനാവാണേ
പൊരുളൊറ്റപ്പാട്ടിലിമ്പം
നിലാവിലിളകും മരങ്ങളിൽ

ബദറിലെ മുനീറായ്
ഹുസ്നുമാല കോർത്തു ഞാൻ
കരളേ  നിൻ പൊരുൾ തേടി
ഇരവും പകലുമലയും

സ്മരണതൻ പിറാവുകൾ
അസറുവിണ്ണിലാകെയും
നിറയേ  നിൻ ഇശൽ പാടി
ഇഹവും പരവും പടരും

നിന്നേയും സ്വപ്നം കണ്ട്
ജിന്നിൻകൂട്ടിൽ നോവുന്നോവർക്കായ്
നീയെങ്ങുപോയെൻ
ജമാലേന്ന് കേഴുന്നോവർക്കായ്
എരിതീയിൽ 
വീണുരുകുന്നോവർക്കായ്
അകമലിഞ്ഞുറവാകും
നസമു പാടീ അഹം 
വിങ്ങിപ്പറകൊട്ടിയുറഞ്ഞുതുള്ളീ

നിൻ ഹൃദയപ്പൊൻ സുബർക്കത്തിൻ
ഹുസുനുൽജമാലാം
പ്രണയത്തീയിൽ വെണ്ണീറായോർ-
ക്കുടലേകും ഉയിരൂതും
കിസകളോതും ഞാൻ

പൊരുളായിരമൊറ്റപ്പാട്ടി
ലൊരിശലിൽ പാറണ് 
ശലഭം പോലെ
അലമാലകൾ അന്തംനിലാവു
കടലിന്മീതെ വിതയ്ക്കണ പോലേ
ഇലയായിരമിളകും കാറ്റതിലിളകും 
കൊമ്പതിനിളകും മാമരമെന്നും 
മൂളുമൊരൊറ്റപ്പാട്ടി_
ലിരമ്പുമ്പോൽ പൊന്നേ

ഏനു പൊന്നാകും പുതുപെണ്ണാളേ
മനം തുളുമ്പീടും കെസു പാട്ടാണേ
നീയാകും കിനാവാണേ
പൊരുളൊറ്റപ്പാട്ടിലിമ്പം
നിലാവിലിളകും മരങ്ങളിൽ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.