VIDEO
ഉം പുതുതായൊരിത് ഉം ഉം അറിയാനൊരിത് ഉം ഉം ഒരു നോക്കെത്താ നോട്ടത്താലേ ഉള്ളേ ഉം കടലാഴമത് ഉം ഉം കടയാനമൃത് ഉം ഉം തിരതിരതല്ലും നോട്ടത്താലേ ഉള്ളേ പോകും വഴി കാണും പല പാകപ്പിഴകൾ ഗുരുതരമാകും ലഘു കാര്യം അനുരാഗകളിയാൽ ചില കുറവത് കുറയുമതാലേ ചില മുറിവത് മറയുമതാലേ ഗതി പുനിയത് തെളിയുമതാലേ ശരി മാറും ശരമാലേ ഉള്ളേ നോവിലേ മധുശാലയിലേ ഓർമ്മതൻ അലമാരയിലേ നാരകക്കനിയുടെ ചാറേ ദാഹി ഞാനേ കാട്ടിലേ മുളയുടെ കൂടേ കോകിലക്കുരലെ മൂളൂ കേൾക്കുവാൻ കാതോർക്കുന്നു താപീ ഞാനേ പതിയേ വീശും മോദത്തിൻ അനുതാപ കാറ്റേ തനിയേ ആളും മോഹത്തിൻ അനുഭാവക്കൂട്ടേ അകമതിലുകൾ ഉടയുവതാലേ കഥ പലതു കലരുവതിനാലെ മതി മറതികൾ നിറയുമതാലേ അനുരാഗപ്പണിയാലേ ഉള്ളേ നോവിച്ചതാരേ താരേ മോതിരക്കല്ലേ മോഹിച്ചതാണേ താനേ മാനസത്തെല്ലേ മോന്തിതൻ കരളേയിരുളേ മാന്ത്രികക്കുളിരേ മേനിയുള്ളഴകേ കോളേ മേഘമെയ്യാളേ മോഹനത്തരമീ വെട്ടം മൂടിവെക്കല്ലെ താരിളത്താരാട്ടേ നീ മൂളി നിർത്തല്ലെ പൂങ്കുയിൽ പാറിയത് പൂങ്കാറ്റിൽ പാടിയത് പാരാകെ പാറിപ്പാടി പാട്ടിൽ താളം തുള്ളി തൂമഞ്ഞൂറിയത് തൂവൽ കുട ചൂടിയത് താഴ്വാരത്താറ്റിൻ ഓരത്തായ് തനിയേ നിൽക്കേ ഉം ഉം ഉം ഉം
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!