VIDEO
ഒരു ചില്ലുപാത്രമുടയുന്ന പോലെ മാനസം മുറിഞ്ഞോ പുലരാൻ മറന്ന നിശപോലെ വീണ്ടും ഓർമ്മകൾ പുണർന്നോ മൊഴി നേർത്തുവോ മിഴി വാർത്തുവോ മൗനമുകിൽ മൂടിയോ നാളെ ഇതേതു നാളം വിമൂക രാവിൽ പ്രതീക്ഷയായ് താനേ പറന്നു പോകാൻ ഇതേതു വാനം വിദൂരമായ് ഒരേ ഇരുൾ ഒരേ നിഴൽ ഒരേ അഴൽമിഴി കെടാവെയിൽ ചുടും വഴി സദാ നടന്നുവോ കനലോർമ്മതൻ കരിമുള്ളിനാൽ കരൾ പിടഞ്ഞുവോ കഥയിതു തുടർന്നുവോ കാലം തുഴഞ്ഞുപോകാൻ തുണയ്ക്കിതാരും വരില്ലയോ കാറ്റേ തലോടിടാമോ മുറിഞ്ഞു നീറും മനങ്ങളിൽ അഗാധമാം വിഷാദമോ അകം നിറഞ്ഞിതാ അശാന്തമാം വിചാരമോ ദിനം പടർന്നിതാ പുലരാത്തൊരാ ഇരവെന്നപോൽ ഉടൽ പുകഞ്ഞുവോ മറുകര തിരഞ്ഞുവോ നേരിൻ നിലാവു പോലും മറഞ്ഞു പോകുന്നിടങ്ങളിൽ താരം ഇതേതു താരം പ്രകാശമേകാൻ വരുന്നിനി ഒരു ചില്ലുപാത്രമുടയുന്ന പോലെ മാനസം മുറിഞ്ഞോ പുലരാൻ മറന്ന നിശപോലെ വീണ്ടും ഓർമ്മകൾ പുണർന്നോ മൊഴി നേർത്തുവോ മിഴി വാർത്തുവോ മൗനമുകിൽ മൂടിയോ നാളെ ഇതേതു നാളം വിമൂക രാവിൽ പ്രതീക്ഷയായ് താനേ പറന്നു പോകാൻ ഇതേതു വാനം വിദൂരമായ്
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!