Changurichalu Lyrics | ചങ്കുരിച്ചാല് ചങ്കുരിച്ചാല് | Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha


 
ചങ്കുരിച്ചാല്  ചങ്കുരിച്ചാല്
പ്രേമമല്ലാതെന്ത്  പ്രേമിയല്ലാതാര്
തോലുരിച്ചാല് മേലുരിച്ചാല്
പ്രേമിയല്ലാതാര്  പ്രേമമല്ലാതെന്ത്
ചങ്കുരിച്ചാല് ചങ്കുരിച്ചാല്

മോഹിയാണ് ദാഹിയാണ് 
വലിഞ്ഞ മരുവാണ്
മോഹിയാണ് ദാഹിയാണ് 
വലിഞ്ഞ മരുവാണ്
കാമിയാണ് കേമിയാണ് 
തുളച്ചൊരമ്പാണ്
പ്രേമമല്ലാതെന്ത്  
പ്രേമിയല്ലാതാര്
പ്രേമമല്ലാതെന്ത്  
പ്രേമിയല്ലാതാര്

ചങ്കുരിച്ചാല് ചങ്കുരിച്ചാല്

മാഞ്ചെനപ്പൊള്ള് പോലെ 
നീറലുണ്ട് നേരാണ്
നീറുകേറി പ്രാന്തെടുത്ത് 
പാച്ചിലുണ്ട് ദൂരായി
ഉച്ചനേരത്താലോചനയുടെ 
ഉച്ചിയിലാണോര്
ഉച്ചനേരത്താലോചനയുടെ 
ഉച്ചിയിലാണോര്
പ്രേമമല്ലാതെന്ത് പ്രേമിയല്ലാതാര്

ചങ്കുരിച്ചാല് ചങ്കുരിച്ചാല്

തൊണ്ടവറ്റി ചുരുണ്ടുരുണ്ട് 
ഇണ്ടലോണ്ട് രണ്ടാവും
പ്രേമമുള്ള് കാടാകും 
കാറ്റിലോ വഴി തെറ്റീടും
പാതി ജീവനും കൊണ്ട് പരുന്ത് 
പാറിടും നീയില്ലെങ്കിൽ
പാതി ജീവനും കൊണ്ട് പരുന്ത് 
പാറിടും നീയില്ലെങ്കിൽ
പ്രേമമല്ലാതെന്ത്  പ്രേമിയല്ലാതാര്

ചങ്കുരിച്ചാല്  ചങ്കുരിച്ചാല്

ചുണ്ടിലാണ്ട് പോവാണ്ട് 
ചൂട്ട് കെട്ട് പോയാല്
ഉള്ളിലുള്ള തീക്കോല് 
കത്തുവാനോരൂത്
തീ വിരിപ്പിലാളാണ്ട് 
പൂവിരിപ്പൂ പോലാള്
ചിന്തയാണ്ടുറങ്ങാന് 
ഉള്ളിലുണ്ടുമിക്കനല്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.