Naadake Nadakam Lyrics | നാടാകെ നാടകം കൂടാനായ് ഒരുക്കം | Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha


 
ഭൂലോകം കറക്കും വീരൻ 
ശ്രീമാൻ സുരേശൻ
തീപ്പന്തം ജ്വലിക്കും
കണ്ണാലാളെ മയക്കും
പാരാകെ നടക്കും 
നാകകവാടം തുറക്കും

നാടാകെ നാടകം 
കൂടാനായ് ഒരുക്കം
നാലാളായ് നാല്പ്പതായ് 
പിന്നാലെ പരക്കം
നാട്ടിൽ നീ കുട്ടുവൻ 
നാട്യത്തിൽ നട്ടുവൻ
കനവാലേ യെൻട്രപോൽ 
ഊരെല്ലാം ഉൻ വഴി

സകലകലാവല്ലഭനേ 
തരുണികൾതൻ മനഹരനേ
പ്രണയകലാശാലയല്ലെ 
സുമലതതൻ പ്രിയതമനേ

നാടാകെ നാടകം 
കൂടാനായ് ഒരുക്കം
നാലാളായ് നാല്പ്പതായ് 
പിന്നാലെ പരക്കം

ഗ്രാമം കളിയുടെ കളരിയായ് 
കളിയാട്ടത്തിൻ കുളിരിലായ്
ഭവനം നിറയെ ഭാഷണം 
ഭുവനം കേളീമന്ദിരം

ഓരോ വയലും കളിയിടം 
കണിവെള്ളരിയുടെ വിളയിടം
ഓരോ കളിയും പുളകിതം 
കരതലമമരും പടനിലം

സകലകലാവല്ലഭനേ 
തരുണികൾതൻ മനഹരനേ
പ്രണയകലാശാലയല്ലെ 
സുമലതതൻ പ്രിയതമനേ

നാടാകെ നാടകം 
കൂടാനായ് ഒരുക്കം
നാലാളായ് നാല്പ്പതായ് 
പിന്നാലെ പരക്കം

പ്രേമത്തിൻ കേളികൊട്ടുമ്പോൾ 
തിരശീലത്തുമ്പിലാവേശം
മോഹത്താലാളൊരുങ്ങുമ്പോൾ 
തടശീലം മാറ്റി മാറ്റിയെല്ലാരും

കൈ മെയ് മറക്കുന്നേ
നാടാകേ ഒന്നായേ
മെയ് മെയ് ഉരുമ്മുന്നേ
കളിയാടി നിൽക്കുന്നേ

നാടാകെ ഉത്സവം 
കാണാനായ് ഒരുക്കം
ആറാട്ടും പൊറാട്ടും 
പിന്നാലേ കറക്കം

നാട്ടിൽ നീ കുട്ടുവൻ 
നാട്യത്തിൽ നട്ടുവൻ
കനവാലേ എൻട്ര പോൽ 
ഊരെല്ലാം ഉൻ വഴി

സകലകലാ വല്ലഭനേ 
തരുണികൾതൻ മനഹരനേ
പ്രണയകലാശാലയിലെ 
സുമലതതൻ പ്രിയതമനേ
സകലകലാ വല്ലഭനേ 
തരുണികൾതൻ മനഹരനേ
പ്രണയകലാശാലയിലെ 
സുമലതതൻ പ്രിയതമനേ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.