Kaavalaai Chekavar Lyrics | കാവലായ് ചേകവരുണ്ടോ വരികൾ | L2E Empuraan Malayalam Movie Songs Lyrics


 
കാവലായ് ചേകവരുണ്ടോ
ആശയായ് നാളമൊന്നുണ്ടോ
കാടുമീ കരയും കാക്കും വീരനേതോ

ചെഞ്ചിറയൽ നൊന്തു പിടയ്ക്കും
വൻപുഴയിൽ വീറും നോവും
ആറ്റുവാൻ രാവിലേറും സൂര്യനേതോ

വേലിതിൽ മണ്ണുരുകുമ്പോൾ
മാരിയായ് വിൺ തകരുമ്പോൾ
ചില്ലകൾ ചേർത്തു വിരിക്കും
ആശ്രയമേതോ
നാടുവാഴും രാജാവേതോ
വാളുയർത്താൻ കൈയുണ്ടോ

നിനവുണ്ടോ നെഞ്ചുണ്ടോ
കനവുണ്ടോ തീയുണ്ടോ
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചാതെ 
പലതായി പിളരാതെ
ഒരു വാനിൽ കീഴെ ഇന്നൊന്നാവണം

നിനവുണ്ടോ നെഞ്ചുണ്ടോ
കനവുണ്ടോ തീയുണ്ടോ
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചാതെ 
പലതായി പിളരാതെ
ഒരു വാനിൻ  കീഴെ ഇന്നൊന്നാവണം

ഉൾപ്പോടിൽ ചെന്തീ പാറ്റും
ആലയുടെ മടിയിലിന്ന്
ആപത്തിൽ പാറി പയറ്റാൻ 
ചുരികയുണ്ടോ
മക്കളുടെ ചങ്കിൽ തറയ്ക്കും
വിഷം തൊട്ട കൂരമ്പിൽ കമ്പ്
ഊരിമാറ്റി മരുന്നു പൊത്താൻ 
കോമരമുണ്ടോ

മഞ്ഞിതിൽ കാറ്റുറയുമ്പോൾ
ചെങ്കനൽ ഓർമ്മയാകുമ്പോൾ
ചൂട് തന്ന് പാടിയുറക്കാൻ 
ഈശ്വരനുണ്ടോ
ദേശം ആളും തമ്പ്രാൻ ആരോ
കാതിലോതാൻ ആളുണ്ടോ

നിനവുണ്ടോ നെഞ്ചുണ്ടോ
കനവുണ്ടോ തീയുണ്ടോ
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചാതെ 
പലതായി പിളരാതെ
ഒരു വാനിൻ  കീഴെ ഇന്നൊന്നാവണം

നിനവുണ്ടോ നെഞ്ചുണ്ടോ
കനവുണ്ടോ തീയുണ്ടോ
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചാതെ 
പലതായി പിളരാതെ
ഒരു വാനിൻ  കീഴെ ഇന്നൊന്നാവണം

ഉയിരുണ്ടോ ഉശിരുണ്ടോ 
ചൂരുണ്ടോ ചുണയുണ്ടോ
ഒരു മിന്നൽപ്പടയായി 
ഇന്നൊന്നാകണം
കരയാതെ കെഞ്ചാതെ 
തളിരായി തളരാതെ
ഒരു കൈയായ് 
ഒരു മെയ്യായ് ഒന്നാകണം

ഉയിരുണ്ടോ ഉശിരുണ്ടോ 
ചൂരുണ്ടോ ചുണയുണ്ടോ
ഒരു മിന്നൽപ്പടയായി 
ഇന്നൊന്നാകണം
കരയാതെ കെഞ്ചാതെ 
തളിരായി തളരാതെ
ഒരു കൈയായ് 
ഒരു മെയ്യായ് ഒന്നാകണം

Looking for English/Manglish lyrics? Click here

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.