പുതുമഴ വീണ പോൽ വരികൾ | സർവ്വം മായ


 
പുതുമഴ വീണ പോൽ ഒരാൾ
അരികിലിരുന്ന രാത്രിയിൽ
ഹൃദയം ഒരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിതാ
ചിരിമണിമാല കോർത്തിതാ
നിറയുകയായി മനം സ്വയം

വാ പോയിടാം കാണാത്ത ദൂരങ്ങളിൽ
രണ്ടാമൽ ചായും തൊടും മേഘമായ് 
പുതിയൊരു പിറവിയിൽ
ചേക്കേറിടാം മഞ്ഞണിഞ്ഞ പൂക്കൊമ്പിലായ് 
നോവോർമ്മ മാഞ്ഞീടുമാ ശ്വാസമായ് 

ഏതൊരു വാനം ഒഴിഞ്ഞേ
വീണൊരു താരകമേ ഞാൻ
തിരയേണ്ടതാരെ വീണ്ടും
പാതകൾ അറിയാതിന്നും
കൂടണയാൻ ഒരു മോഹം
നനവായ്  നിന്നെ കണ്ണിൽ

തിരക്കിലും തിരക്കുവാൻ
അടുത്തൊരാൾ ഇല്ലേ
ഈ തരിമ്പിലും കുറുമ്പിലും
ചിരിച്ചിരുന്നില്ലേ
നീ ഊഞ്ഞാലുപോൽ 
കൈകൾ നീട്ടീടുമോ
ഞാൻ ആടുവാൻ പോന്നിടാൻ

പുതുമഴ വീണ പോൽ ഒരാൾ
അരികിലിരുന്ന രാത്രിയിൽ
ഹൃദയം ഒരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിതാ
ചിരിമണിമാല കോർത്തിതാ
നിറയുകയായി മനം സ്വയം

Looking for English/Manglish lyrics? Click here

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.