ഹൃദയമിതെഴുതും വരികൾ | Hridhayamithezhuthum Song Lyrics | Valathu Vashathe Kallan

Looking for the latest Hridhayamithezhuthum Song lyrics from the Malayalam movie Valathu Vashathe Kallan? You've come to the right place.

Hridhayamithezhuthum Song Details

Song Name ഹൃദയമിതെഴുതും (Hridhayamithezhuthum)
Movie Name വലതു വശത്തെ കള്ളൻ (Valathu Vashathe Kallan)
Music Director Vishnu Shyam
Lyricist Vinayak Sasikumar
Singer(s) K S Chithra, Rajkumar Radhakrishnan


ഹൃദയമിതെഴുതും (Hridhayamithezhuthum) Lyrics in Malayalam

ഹൃദയമിതെഴുതും
കഥയിലെ വീട്
മഴവിൽച്ചേലുള്ള വീട്
മെഴുതിരി എരിയും
നറുമണമൊഴുകും
ചിരികൾ മായാത്ത വീട്

പൂവാടി തോറും
പൂഭംഗി തോൽക്കും
പാദങ്ങൾ തീർക്കുന്ന പാട്
തൂവൽ വിരിയ്ക്കും
ഓർമ്മപ്പിറാക്കൾ
ഒരുപോലെ കുറുകുന്ന കൂട്
മോഹങ്ങൾ നൂറാണ് നൂറ്
സ്നേഹങ്ങൾ നേരാണ് നേര്

ഹൃദയമിതെഴുതും കഥയിലെ വീട്
മഴവിൽച്ചേലുള്ള വീട്
മെഴുതിരി എരിയും
നറുമണമൊഴുകും
ചിരികൾ മായാത്ത വീട്

കണ്ണാടിയാം കണ്ണുണ്ടേ
ഉൾകേൾക്കുവാൻ കാതുണ്ടേ
കൈയ്യാൽ തരും
വെൺചോറിൽ
സ്വർഗം തൊടും സ്വാദുണ്ടേ

രാവിൽ ചായാൻ
ആരും കൊതിയ്ക്കുന്ന
കാവൽമാടം
താനേ പാറാൻ
സ്വപ്നം കടം തന്ന മായാലോകം
പൂത്തു ഞാനും
ഇളം നാമ്പു പോലെ
പൂങ്കാറ്റു പോൽ അമ്മയുണ്ട്
വെൺസൂര്യനായ് അച്ഛനുണ്ട്

ഹൃദയമിതെഴുതും
കഥയിലെ വീട്
മഴവിൽച്ചേലുള്ള വീട്
മെഴുതിരി എരിയും
നറുമണമൊഴുകും
ചിരികൾ മായാത്ത വീട്

പൂവാടി തോറും
പൂഭംഗി തോൽക്കും
പാദങ്ങൾ തീർക്കുന്ന പാട്
തൂവൽ വിരിയ്ക്കും
ഓർമ്മപ്പിറാക്കൾ
ഒരുപോലെ കുറുകുന്ന കൂട്
മോഹങ്ങൾ നൂറാണ് നൂറ്

Hridhayamithezhuthum Lyrics in Manglish

Manglish lyrics for this song are coming soon! Keep checking back.

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.