Zachariyayude Garbhinikal - Oh Penne Song Lyrics


 
ഓഹോ പെണ്ണേ കൊഞ്ചിക്കൊഞ്ചി
മഴവിൽ അഴകായ് ഒരായിരം കനവിൽ
ഓഹോ പെണ്ണേ ഓമൽ പെണ്ണേ
മഞ്ഞിൻ തണുവായ്
അനുരാഗമീ മഴയായ്

ഹേ ഹേ പെണ്ണേ
കരിമിഴിയിൻ അഴകിൽ 
കൊലുസ്സിൻ കിലുക്കം നീ
ഓ ഏയ്‌ എൻ അഴകേ
കുറുമൊഴിയിൽ കുറുകാൻ 
മധുരക്കരിമ്പായ് നീ
മിഴികൾ ചിമ്മിച്ചിമ്മി തുറന്നു്
നെഞ്ചിൽ മെല്ലെമെല്ലെ തൊട്ടു്
കാതിൽ ചൊല്ലിച്ചൊല്ലി ഇഷ്ടം
ഇഷ്ടം
തെന്നൽ പാറിപ്പാറി പറന്നു്
തിരയിൽ ഒഴുകിയൊഴുകി അലിഞ്ഞു്
ഒന്നായ് പാടിപ്പാടി പ്രണയം
പ്രണയം

ഓഹോ പെണ്ണേ കൊഞ്ചിക്കൊഞ്ചി
മഴവിൽ അഴകായ് ഒരായിരം കനവിൽ
ഓഹോ പെണ്ണേ ഓമൽ പെണ്ണേ
മഞ്ഞിൻ തണുവായ്
അനുരാഗമീ മഴയായ്

ഓ യേ നെഞ്ചിനുള്ളിൽ മധുരം മധുരം
തട്ടമിട്ടൊരഴകായ് അഴകായ്
വാനമ്പാടി മൂളും ഇശലായ് നീ
പ്രണയം കരിമഷിയിൻ കണ്ണിൽ കണ്ണിൽ
കുപ്പിവളക്കൈയാൽ കൈയാൽ
മുത്തുമണി പൊഴിയും ഗാനം നീ
തൂകും അനുരാഗം
നിലാമലരായി നീയും
ഓഹോഹോ നീ പ്രണയാർദ്രം
അതിലലിയാനായ് ഞാനും വന്നോട്ടേ

മിഴികൾ ചിമ്മിച്ചിമ്മി തുറന്നു്
നെഞ്ചിൽ മെല്ലെമെല്ലെ തൊട്ടു്
കാതിൽ ചൊല്ലിച്ചൊല്ലി ഇഷ്ടം
ഇഷ്ടം
തെന്നൽ പാറിപ്പാറി പറന്നു്
തിരയിൽ ഒഴുകിയൊഴുകി അലിഞ്ഞു്
ഒന്നായ് പാടിപ്പാടി പ്രണയം
പ്രണയം

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.