Chembaka Vallikalil Lyrics | ചെമ്പകവല്ലികളിൽ | Oru Marubhoomikkadha Malayalam Movie Songs Lyrics


 
ചെമ്പകവല്ലികളിൽ 
തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ 
നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയിൽ 
തിളങ്ങണ പൊൻപിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ 
മിന്നി മിനുങ്ങുന്നേൻ

പൂമരത്തണലിൽ 
തെന്നൽ പല്ലവി കേട്ടിട്ടോ
രാമുകിൽച്ചെരുവിൽ 
ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
മണലാഴിത്തരിയിൽ വിരിയണ 
സ്വർണ്ണം കണ്ടിട്ടോ

ചെമ്പകവല്ലികളിൽ 
തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ 
നനയുവതിന്നീ തങ്കനിലാവഴകേ

വെണ്ണക്കല്‍പ്പടവിൽ 
മിനുങ്ങണ മംഗള ചന്ദ്രികയിൽ
ചെണ്ടുമലർ വണ്ടുകളെ 
കണ്ടതില്ലെന്നോ
ആമ്പൽക്കാവുകളിൽ 
തുളിക്കണ അല്ലിയിളം കുളിരിൽ
പണ്ടിതിലേ പോയവരൊന്നും 
മിണ്ടിയില്ലെന്നോ

നറുതെന്നൽ നന്തുണിയിൽ 
നന്മകൾ മീട്ടി
അരയാലില കളിയൂഞ്ഞാലിൽ 
ഓർമ്മകൾ പാടി
അന്തിയ്ക്കാലവട്ട 
ചേലിലാടാം ആലോലം

നഗുമോ ഓ മു ഗനലേ 
നീനാജാലീ തെലിസീ
സുനുനു സുനുനു സുനുനു 

ചെമ്പകവല്ലികളിൽ 
തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ 
നനയുവതിന്നീ തങ്കനിലാവഴകേ

കള്ളക്കൗമാരം അലക്കിയ 
വെള്ളിവെയില്‍പ്പുഴയിൽ
ഇന്നലെകൾ നീന്തി വരും 
ചേലു കണ്ടെന്നോ
ചെല്ലത്താമ്പാളം ഒരുക്കിയ 
ചില്ലു കിനാവനിയിൽ
ഇത്തിരി നാൾ ഒത്തുണരാൻ 
കാത്തിരുന്നെന്നോ
നാടോടി പൂങ്കുയിലേ 
ഇക്കരെയാണോ
മനമാകെയും നിറനാണ്യങ്ങൾ 
തേടുകയല്ലോ
തങ്കത്താമരക്കിളി 
ആടുന്നേ ഓലോലം

 ചെമ്പകവല്ലികളിൽ 
തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ 
നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയിൽ 
തിളങ്ങണ പൊൻപിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ 
മിന്നി മിനുങ്ങുന്നേൻ

പൂമരത്തണലിൽ 
തെന്നൽ പല്ലവി കേട്ടിട്ടോ
രാമുകിൽച്ചെരുവിൽ 
ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
മണലാഴിത്തരിയിൽ വിരിയണ 
സ്വർണ്ണം കണ്ടിട്ടോ

ചെമ്പകവല്ലികളിൽ 
തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ 
നനയുവതിന്നീ തങ്കനിലാവഴകേ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.