Mutholakunnathe Lyrics | മുത്തോലക്കുന്നത്തെ | Adaminte Makan Abu Malayalam Movie Songs Lyrics


 
മുത്തോലക്കുന്നത്തെ 
പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
അത്തിമരത്തിന്റെ 
ചോട്ടിലവൾക്കൊരു
വിത്തു കിട്ടി  
ഒരു വിത്തു കിട്ടി

മുത്തോലക്കുന്നത്തെ 
പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ നടന്നൂ

നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാര മാരനും കൂട്ടിരുന്നു
നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാര മാരനും കൂട്ടിരുന്നു
ഓരില ഈരിലത്താ‍ളു വന്നു
ഓരോ കിനാവും 
വിരിഞ്ഞു നിന്നു 

മുത്തോലക്കുന്നത്തെ 
പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ നടന്നൂ

കുഞ്ഞിച്ചിറകുകൾ 
നീരിൽ മുക്കി
ചെന്നു നനച്ചു ചെടിവളർന്നു
തിങ്കളും താരവും ചായുറങ്ങും
പച്ചിലക്കൂടാരമായി

മുത്തോലക്കുന്നത്തെ 
പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ

അത്തിമരത്തിന്റെ കൊമ്പത്ത്
കൊച്ചിളം കൂടൊന്നു കൂട്ടാൻ
തത്തകൾ രണ്ടാളും ചെന്നപ്പോൾ
പുത്തരിനെല്ലുമായ് വന്നപ്പോൾ
പൂവില്ല കായില്ലിലകളില്ലാ
അത്തിയിലൊത്തിരി 
പോടു മാത്രം
അത്തിയിലൊത്തിരി 
പോടു മാത്രം

മുത്തോലക്കുന്നത്തെ 
പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
അത്തിമരത്തിന്റെ 
ചോട്ടിലവൾക്കൊരു
വിത്തു കിട്ടി  
ഒരു വിത്തു കിട്ടി

മുത്തോലക്കുന്നത്തെ 
പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ നടന്നൂ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.