Olakili Kuzhaloothi Lyrics | Ithu Nammude Katha Malayalam Movie Songs Lyrics


 
ഓലക്കിളി കുഴലൂതി 
ഓർമ്മക്കൊരു കുളിരായ് 
ഓടിവന്നു മുന്നിൽ 
നീ എൻ പ്രിയനായി 
പാൽമഞ്ഞിൻ കുടിലോരം 
പണ്ടങ്ങനെ ഒരുകാലം
കണ്ടുമുട്ടി നമ്മൾ എന്നും പതിവായി

താരമുല്ല പൂക്കും കാട്ടിൽ 
നമ്മളൊന്നു പൊയില്ലെ
താഴെയുള്ള പീലികാവിൽ 
മാലയിട്ടു നിന്നില്ലെ
മാറിയന്നു നമ്മൾ 
കണ്ണനും ഓമന രാധയുമായ്

ഓലക്കിളി കുഴലൂതി 
ഓർമ്മക്കൊരു കുളിരായ് 
ഓടിവന്നു മുന്നിൽ 
നീ എൻ പ്രിയനായി
പാൽമഞ്ഞിൻ കുടിലോരം  
പണ്ടങ്ങനെ ഒരുകാലം
കണ്ടുമുട്ടി നമ്മൾ എന്നും പതിവായ് 

ഇടവഴിയരികിൽ 
കടവുകളിൽ വയലിലുമാകെ
രഹസ്യമായ് പരന്നുവൊ ഈ പ്രേമം
കളമൊഴികളുമായ് ഇതുവഴിയെ 
ഒഴുകിയ തെന്നൽ
പരസ്യമായ് മൊഴിഞ്ഞതൊ 
ഈ മോഹം
പറഞ്ഞതും നേരല്ലേ 
അറിഞ്ഞതും നേരല്ലേ
ഒരിക്കലെൻ ചാരത്ത് 
ഒരുങ്ങി നീ നിൾക്കില്ലേ
ആ നല്ല നിമിഷം കാത്തുകഴിയും 
രാഗവതിയല്ലേ നീ

ഓലക്കിളി കുഴലൂതി 
ഓർമ്മക്കൊരു കുളിരായി
ഓടിവന്നു മുന്നിൽ 
നീ എൻ സഖിയായി

കരളിതളുകളിൽ 
കനകനിലാവെഴുതിയതെന്തേ
നിനക്കു ഞാൻ 
എനിക്കു നീ എന്നല്ലേ
ഒരുപുഴയൊഴുകി 
വഴിപിരിയും കഥയതു പോലെ
ഒരിക്കലും പിരിഞ്ഞു നീ പോവല്ലെ
കൊരുത്തു നീ തന്നില്ലേ 
മണിക്കിനാ മുത്താരം
തിരിച്ചു നീ തന്നില്ലേ 
നറും നിലാ പൂക്കാലം
പാഴ്തണ്ടുകളിലും പാട്ടുചൊരിയും 
ഗോപവധുവല്ലേ ഞാൻ

ഓലക്കിളി കുഴലൂതി 
ഓർമ്മക്കൊരു കുളിരായി
ഓടിവന്നു മുന്നിൽ 
നീ എൻ പ്രിയനായി
പാൽമഞ്ഞിൻ കുടിലോരം 
പണ്ടങ്ങനെ ഒരുകാലം
കണ്ടുമുട്ടി നമ്മൾ എന്നും പതിവായി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.