Makka Madeena Lyrics | മക്കാ മദീനത്തിൽ | Adaminte Makan Abu Malayalam Movie Songs Lyrics


 
മക്കാ മക്കാ
മക്കാ മദീനത്തിൽ 
എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ
പുണ്യമാം ഗേഹം പൂകി 
ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി 
നേടി വന്നിടാനായ്

ഒത്തിടട്ടേ വിധിയായിടട്ടേ
ഒത്തിടട്ടേ വിധിയായിടട്ടേ

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ

ലബൈക്കലാഹുമ ലബൈ
ലബൈക്കലാഹുമ ലബൈ

കണ്ണിനു കണ്ണായുള്ള റസൂലിൻ
പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഓ കണ്ണിനു കണ്ണായുള്ള റസൂലിൻ
പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഇബ്രാഹിമിൻ വിരലടയാളം 
പണ്ടുപതിഞ്ഞൊരു കാബാ ചുമരിൽ
ജന്നത്തിൻ ഉടയോനരുളിയ 
ഹജുറുൽ അസ്‌ വദ് മുത്തി വണങ്ങാൻ

ഒത്തിടട്ടേ വിധിയായിടട്ടേ
ഒത്തിടട്ടേ വിധിയായിടട്ടേ

മക്കാ
കനവിലും ഉണർവിലും 
തിരയുന്നൊരിടമാണള്ളാഹു
മക്കാ മദീനത്തിൽ 
എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ

നിത്യവുമോരോരോ ദുഖഭാരങ്ങളാം 
കാഫ് പർവ്വതം തൊളിലേറ്റി
ആയുഷ്കാലത്തിൻ തീമണൽ കാടുകൾ 
താണ്ടുകയാണടിയൻ
വെന്തുവരണ്ടൊരു ചുണ്ടിലൊരിത്തിരി 
സംസം കുളിർനീരെനിക്കേകുമോ

ഒത്തിടട്ടേ വിധിയായിടട്ടേ
ഒത്തിടട്ടേ വിധിയായിടട്ടേ
അള്ളാ മോലാവ് അള്ളാ മോലാവ്

അന്തമറിഞ്ഞീടാത്ത വിദൂരത
കണ്ണിലെറിഞ്ഞു വളർന്നൊരു പാതയിൽ
നൊന്തുമുടന്തിനടന്നെത്തും ഞാൻ
കണ്ടുവണങ്ങും ഖിബിലയമൊരുനാൾ
നൊന്തുമുടന്തിനടന്നെത്തും ഞാൻ
കണ്ടുവണങ്ങും ഖിബിലയമൊരുനാൾ

ഒത്തിടട്ടേ വിധിയായിടട്ടേ
ഒത്തിടട്ടേ വിധിയായിടട്ടേ

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ
പുണ്യമാം ഗേഹം പൂകി 
ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി 
നേടി വന്നിടാനായ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.