VIDEO
ചക്കരമാവിൻ പൊത്തിലിരിക്കും പുള്ളികുയിലെ പൂങ്കുയിലെ ഇത്രനാളും പാടിയ നിൻ കുഴൽ ഇത്തിരി നേരം കടം തരുമോ ഉച്ചയുറങ്ങണ പെണ്ണിവളോടെന്റെ കൊച്ചൊരു കാര്യം പറയാനായ് ഹൊ ഹൊ ഹോ ഹൊ ഹൊ ഹോ ചക്കരമാവിൻ പൊത്തിലിരിക്കും പുള്ളികുയിലെ പൂങ്കുയിലെ ഇത്രനാളും പാടിയ നിൻ കുഴൽ ഇത്തിരി നേരം കടം തരുമോ തളിർവെള്ളരിയുടെ വള്ളിപടർന്ന എരിവേനൽ വയലോരത്ത് ഹൊ ഹൊ ഹോ ഹൊ ഹൊ ഹോ തളിർവെള്ളരിയുടെ വള്ളിപടർന്ന എരിവേനൽ വയലോരത്ത് കണിവയ്ക്കാനൊരു കനി ചോദിച്ചു ഒരു നാൾ ഞാനൊന്നു വന്നില്ലെ പിഞ്ചുകൾ വിളയും മുൻപെ ഇങ്ങനെ നുള്ളിയെടുക്കാൻ ഞാനില്ല എന്ത് പിഞ്ചുകൾ വിളയും മുൻപെ വെള്ളരി നുള്ളിയെടുക്കാൻ ഞാനില്ല ഇനി നിന്നോടൊപ്പം ഞാനില്ല അഹ് ഹൊ ഹോ ഹൊ ഹൊ ഹോ പുലർമഞ്ഞിലകളിൽ മുത്ത് കൊരുക്കും കശുമാവുകളുടെ മറ പറ്റി പുലർമഞ്ഞിലകളിൽ മുത്ത് കൊരുക്കും കശുമാവുകളുടെ മറ പറ്റി മണിനാഗത്തിനു തിരി വൈക്കുമ്പോൾ പിറകെ എന്തിനു നീ വന്നു ഒന്നു തോഴാനായി വന്നു മുന്നിൽ ഇന്നു തരില്ലെ നൈവേദ്യം ഒന്നു തൊടാനായി ഇത്തിരി ചന്ദനം ഇന്നു തരില്ലെ എൻ കയ്യിൽ നീ നിന്നു തരില്ലെ എൻ മുന്നിൽ ചക്കരമാവിൻ പൊത്തിലിരിക്കും പുള്ളികുയിലെ പൂങ്കുയിലെ ഇത്രനാളും പാടിയ നിൻ കുഴൽ ഇത്തിരി നേരം കടം തരുമോ ഉച്ചയുറങ്ങണ പെണ്ണിവളോടെന്റെ കൊച്ചൊരു കാര്യം പറയാനായ്
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!