Janalilaaro Lyrics | ജനലിലാരോ മഴയായ് | Backpackers Malayalam Movie Songs Lyrics


 
ജനലിലാരോ 
ജനലിലാരോ മഴയായ് 
പതുങ്ങി നോക്കും
നിലാവായി തൊട്ടുണർത്തും
മെല്ലെ മെല്ലെ 
മാറിൽ ചേർന്നലിയും
മൃദുവായി മുത്തിയെൻറെ 
മിഴി തുറക്കും

അരികിലൊരു നിഴലുപോൽ 
കരളിലൊരു താളമായി
മിഴിയിലൊരു പീലി പോൽ
ചുണ്ടിലൊരു ഗാനമായി
അനുരാഗ ലോലമാകുമാകാശം
ജനലിലാരോ ജനലിലാരോ

നീ വന്നതാണോ 
കാടു പൂത്തുലഞ്ഞതാണോ
നീ പറയാതെ പോയതാണോ 
വെയിലറിയാതില പൊഴിഞ്ഞതാണോ
മഞ്ഞു കാറ്റോ മഴയോ നീ
മണമോ നിറമോ നിനവോ നീ

അലയിളകുമരുവി പോൽ
അഴകിലൊരു പ്രണയമായ്
മൺ വിളക്കിൻ നാളം പോൽ
ഉള്ളിൽ ഒരു ജീവനായി
ഗന്ധർവ്വ ഗാനമാകുമാകാശം
ജനലിലാരോ

നീ കരഞ്ഞതാണോ 
മഴവില്ലുടഞ്ഞു വീണതാണോ
നീയറിയാതുണർന്നതാണോ
മഞ്ഞുതിർന്നു വീണതാണോ
മലരോ മധുവോ ഋതുവോ നീ
നിശയോ കനിവോ നിലാവോ നീ

അകലെ മരത്തണലു പോൽ
കണ്ണിലൊരു മോഹമായ്
വിണ്ണിൽ മഴക്കാറു പോൽ
പൊൻമയിലിൻ നൃത്തമായ്
ആഭേരിരാഗം പാടുമാകാശം

ജനലിലാരോ 
ജനലിലാരോ മഴയായ് 
പതുങ്ങി നോക്കും
നിലാവായി തൊട്ടുണർത്തും
മെല്ലെ മെല്ലെ 
മാറിൽ ചേർന്നലിയും
മൃദുവായി മുത്തിയെൻറെ 
മിഴി തുറക്കും

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.