സാവരിയാ ഹോ സാവരിയാ | Saavariya Lyrics In Malayalam | Guardian Movie Songs Lyrics


 
സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ

സാവരിയാ നിൻ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നിറനിലാവെഴുതുമീ 
നിറമെഴും കവിതയായ്
മഴ മുകിൽ മഷി തൊടും മിഴിയിൽ
മനസ്സിലെ തളിരിലും 
തെളിയുമീ പ്രിയ മുഖം
കുളിരിടും പ്രണയമായ് എന്നിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ

സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ

കാത്തു കാത്തു കാത്തു നിന്നെ 
രാക്കിനാവിൻ കൂട്ടിനുള്ളിൽ
നീലമേഘ തൂവലായി ഞാനും
നോവുമേഴു ജന്മമായലഞ്ഞ- 
മൗനരാഗമെന്റെ 
നെഞ്ചിലൂർന്ന സ്വപ്നമായി നീയും

മിഴിയിൽ മൊഴിയിൽ 
പൊഴിയും മധുകണം
മലരിൽ മധുരം തിരയുകയായ്
വിലോലമായ് തേടുന്നിതാ
നിശീഥിനീ യാമങ്ങളിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ

സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ

നോക്കി നോക്കി
നോക്കി നിന്നു
നീ മറന്ന നാളിലന്നു
നീറണിഞ്ഞ പൊൻ കിനാവുമായി
മേഘദൂതുമായി നിന്റെ
കാതിൽ മൂളും പാട്ടിലേതോ
കാറ്റു വന്നു തേൻ
ചൊരിഞ്ഞു നിന്നു

ഉയിരിൻ ചിറകിൽ
അലയും ശിശിരമായ്
ഇനിയീ നിമിഷം അലിയുകയായ്
ഹിന്ദോളമായ് പാടാമിനീ
ഈ യാമിനീ തീരങ്ങളിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ

സാവരിയാ എൻ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നിറനിലാവെഴുതുമീ 
നിറമെഴും കവിതയായ്
മഴ മുകിൽ മഷി തൊടും മിഴിയിൽ
മനസ്സിലെ തളിരിലും 
തെളിയുമീ പ്രിയ മുഖം
കുളിരിടും പ്രണയമായ് എന്നിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ 

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.