അനുരാഗം നിലയ്ക്കാത്ത | Anuragam Lyrics | Varthamanam Malayalam Movie Songs Lyrics


 
രേ നാ നാ നാ നനന്നാ
അനുരാഗം അനുരാഗം
അനുരാഗം നിലയ്ക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോലും മഴയല്ലയോ
പുലർകാലം നിവർത്തുന്ന സൗവർണ്ണമായ്
നിശ മീട്ടും നിലാവിൻറെ സ്വരരാഗമായ്
ഹൃദയാകാശമാകെ നിറമാലയായ്
അതു ജീവൻറെ ആനന്ദ ശ്രുതിയല്ലയോ

അനുരാഗം നിലയ് ക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോലും മഴയല്ലയോ

പടവേറുന്നു വെയിൽ നാളങ്ങൾ
തെരുവോരങ്ങളേ നിത്യചലനങ്ങളേ
പകൽ മായുന്നു കിളിപാറുന്നു
നിഴൽ രൂപങ്ങളേ സ്വപ്നശകലങ്ങളേ
പകൽ മായുന്നു കിളി പാറുന്നു
നിഴൽ രൂപങ്ങളേ സ്വപ്നശകലങ്ങളേ
കാണാകാലത്തിൻ ആഴങ്ങൾ നീന്തി
ഒരു സൗരഭം പൊതിയുന്നു

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.