തെക്കോരം കോവിലിൽ നിന്നും | Thekkoram Kovilil Lyrics | Randu Malayalam Movie Songs Lyrics


 
ഓ... തെക്കോരം കോവിലിൽ നിന്നും
ശങ്കൊലി ഉണരുന്നേ
വടക്കോരം മണികൾ മുഴങ്ങി 
ബാങ്കൊലിയും കേട്ടേ
തെക്കോരം കോവിലിൽ നിന്നും
ശങ്കൊലി ഉണരുന്നേ
വടക്കോരം മണികൾ മുഴങ്ങി 
ബാങ്കൊലിയും കേട്ടേ

കുന്തിരിക്ക പുകയും ഊതും 
ചന്ദനവും കൊണ്ടേ
അമ്പിളിക്കല കണ്ടു കുളിർന്നേ 
ഓംകാരം കേട്ടേ

തോളും തോളും ചേർന്നൊരു-
മിച്ചട്ടങ്ങനെ എന്നളിയാ
നേരും നെറിയും കൂടും പൊരുളും 
കാക്കണ പൊന്നളിയാ
അളിയാ കാക്കണ പൊന്നളിയാ

തിരിയെല്ലാം പലതായാലും 
ഇരുൾ നീക്കും വെട്ടമിതൊന്നു
തിരിയെല്ലാം കരിയുമ്പോഴും 
വഴികാട്ടാൻ വെട്ടമിതൊന്നു
ഒരുകോടി മതങ്ങൾ ജനിച്ചു 
അതുപോലെ മരിച്ചു മറഞ്ഞു
പല പേരു കരഞ്ഞു വിളിച്ചു 
ഒരു ദൈവമതെല്ലാം കേട്ടു
ഒരു ദൈവമതെല്ലാം കേട്ടു

തോളും തോളും ചേർന്നാൽ 
രണ്ടല്ല ഒന്നാണെന്നളിയാ
പൊന്നും പൂവും മണ്ണിനു- 
രണ്ടെല്ലൊന്നാണെന്നളിയാ
ഒന്നാണെന്നളിയാ

ഗീതാരുഹ കേട്ടൊരു വാക്കും
ഗീതാമൃത ധാരയുമൊന്ന്
പടിഞ്ഞാട്ടു തിരിഞ്ഞു വണങ്ങാം
കിഴക്കോട്ടും ശ്രീ ഭഗവാനേ
പല പൂക്കളുമൊന്നായ് വിരിയും
മലർവാടിക പോലൊരു നാട്
ഒരുമിച്ചൊരു പോലേ കഴിയും
മഴ പാടിയുണർത്തണ നാട്
മഴ പാടിയുണർത്തണ നാട്

എന്നും എന്നും ഒന്നായ് നീങ്ങാം
രണ്ടാകേണ്ടളിയാ
ഒന്നും ഒന്നും ചേർന്നാലിമ്മിണി
വല്ല്യൊരൊന്നളിയാ
ഇമ്മിണി വല്ല്യൊരൊന്നാളിയാ
എന്നും എന്നും ഒന്നായ് നീങ്ങാം
രണ്ടാകേണ്ടളിയാ
ഒന്നും ഒന്നും ചേർന്നാലിമ്മിണി
വല്ല്യൊരൊന്നാളിയാ
ഇമ്മിണി വല്ല്യൊരൊന്നാളിയാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.