അഞ്ചുകാശു കയ്യിലില്ലാക്കാലവും | സൗഹൃദം | Souhrudham Song Lyrics | Yuvam Malayalam Movie Songs Lyrics


 
അഞ്ചുകാശു കയ്യിലില്ലാക്കാലവും
അന്നഞ്ചു പേരറിഞ്ഞീടാത്ത നാളിലും
പ്രേമവും പൊളിഞ്ഞു നിന്ന നേരവും
പരീക്ഷയിൽ മിഴിച്ചിരുന്ന ടൈമിലും
തരത്തിനൊത്തൊരാ ജോലി ചെയ്യുവാൻ
കടത്തിലാകവേ ലോണെടുക്കുവാൻ
ജീവനും തന്നിതാ തുണയ്ക്കു വന്നവർ

ഓഹോ സൗഹൃദം ആഹാ സുന്ദരം
ഓഹോ സൗഹൃദം വറ്റാത്ത സൗഹൃദം
ഓഹോ സൗഹൃദം ആഹാ സുന്ദരം
ഓഹോ സൗഹൃദം വറ്റാത്ത സൗഹൃദം

കണ്ണുനീരിലും സങ്കടത്തിലും
ആരേക്കാളും മുന്നേ വന്നിടും
ഉണ്ട ചോറിലും കൊണ്ട ചൂടിലും
തമ്മിൽ തമ്മിൽ പങ്കു ചേർന്നവർ
വീഴാതെ നമ്മെ കാത്തവർ
കണ്ടറിഞ്ഞു കൂടെനിന്ന തോഴരാണിവർ

അഞ്ചുകാശു കയ്യിലില്ലാക്കാലവും
അന്നഞ്ചു പേരറിഞ്ഞീടാത്ത നാളിലും
തരത്തിനൊത്തൊരാ ജോലി തേടുവാൻ 
കടത്തിലാകവേ ലോണെടുക്കുവാൻ
ജീവനും തന്നിതാ തുണയ്ക്കു വന്നവർ

ഓഹോ സൗഹൃദം ആഹാ സുന്ദരം
ഓഹോ സൗഹൃദം വറ്റാത്ത സൗഹൃദം

അഞ്ചുകാശു കയ്യിലില്ലാക്കാലവും
അന്നഞ്ചു പേരറിഞ്ഞീടാത്ത നാളിലും
പ്രേമവും പൊളിഞ്ഞു നിന്ന നേരവും
പരീക്ഷയിൽ മിഴിച്ചിരുന്ന ടൈമിലും
തരത്തിനൊത്തൊരാ ജോലി തേടുവാൻ
കടത്തിലാകവേ ലോണെടുക്കുവാൻ
ജീവനും തന്നിതാ തുണയ്ക്കു വന്നവർ

ഓഹോ സൗഹൃദം ആഹാ സുന്ദരം
ഓഹോ സൗഹൃദം വറ്റാത്ത സൗഹൃദം
ഓഹോ സൗഹൃദം ആഹാ സുന്ദരം
ഓഹോ സൗഹൃദം വറ്റാത്ത സൗഹൃദം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.