ഓടിയോടിപ്പോയ കാച്ചില് | Odiyodippoya Lyrics | Visudha Rathrikal Songs Lyrics


 
വെയില് ലോറികൾ
നെലം നികത്തണ നട്ടുച്ചക്ക്
തണൽ മരങ്ങൾ
കുടിവെള്ളത്തിന്
ക്യു നിൽക്കുന്നൊരു നട്ടുച്ചക്ക്
കഴുമരങ്ങളോ ജനഗണ പാടി
നെരന്നു നിക്കണ നട്ടുച്ചക്ക്
നെരന്നു നിക്കണ നട്ടുച്ചക്ക്

ഓടിയോടിപ്പോയ കാച്ചില് വള്ളിയേ
ആടു കടിച്ച കഥ
മേഞ്ഞു മേഞ്ഞു നടന്നൊരാട്ടിൻപറ്റത്തേ
നരി പിടിച്ച കഥ
നരിത്തോലുകൊണ്ടിരു കാലികൾ
പറച്ചെണ്ട കൊട്ടും കഥ

കാടുതെളിച്ചോർ ഊരായകഥ
ഊരിനെ ഊരു വിഴുങ്ങി വിഴുങ്ങി
രാച്ചിയമായ കഥ
രാച്ചിയമമ്പേ വിഴുങ്ങിയ പാമ്പ്
പാരാകെ വീർത്തു നെറഞ്ഞ കഥ
ആ പാമ്പിന്റെ വായീന്നെറങ്ങിവരണുണ്ട്
പാതി ദഹിച്ചൊരു 
കാച്ചിലുവള്ളിപ്പെണ്ണാളിൻ കഥ

ഓടിയോടിപ്പോയ കാച്ചില് വള്ളിയേ
ആടു കടിച്ച കഥ

താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്
താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്
താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്
താ തിന്തിമി തെയ് തെയ്
താന തിന്തിമി തെയ് തെയ്

വായോ വായോ മണ്ണു തോണ്ടി വായോ
മണ്ണിന്നടിയിലെ നാടു താണ്ടി വായോ
നാടിന്നടിയിലെ കാടു തീണ്ടി വായോ
നരിയായി വായോ ആടായി വായോ

വായോ വായോ മണ്ണു തോണ്ടി വായോ
മണ്ണിന്നടിയിലെ നാടു താണ്ടി വായോ
നാടിന്നടിയിലെ കാടു തീണ്ടി വായോ
നരിയായി വായോ ആടായി വായോ

അമ്മ വയറാടിയോടി വായോ 
അമ്മ വയറാടിയോടി വായോ
കാച്ചിലുവള്ളിക്കിടാവേ
വായോ വായോ വായോ
അമ്മ വയറാടിയോടി വായോ
അമ്മ വയറാടിയോടി വായോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.