രാവിൽ വിരിയും | Raavil Viriyum Lyrics | Salmon 3D Tamil Movie Songs Lyrics


 
രാവിൽ വിരിയും 
നെയ്യാമ്പൽ പൂക്കും നേരമായ്
ഈറൻ പൊഴിയും 
തൂമഞ്ഞിൽ തൂകും നോവുമായ്
ഊയൽ ചിറകിൽ നീയും ഞാനും 
ഒന്നായ് അലിഞ്ഞു ചേർന്നിരുന്നതും

പ്രണയമേ സിരകളിൽ 
പതിയെയെന്നിൽ പടരുമോ
ഹൃദയമേ ഉരുകുമീ 
നെറുകയിൽ നീ തഴുകുമോ

കണ്ണാലെ നിൻ ഉള്ളം 
എന്നിൽ കൊഞ്ചും നേരം
ഉള്ളാകേ നീ മാത്രമായ് 
മിണ്ടാതെ നിൻ മൗനം 
നിന്നിൽ പെയ്യും നേരം
ശ്രീരാഗം ഞാൻ കേൾക്കയായ്

നിൻ വേനൽ തീരങ്ങളിൽ 
കനൽ പെയ്തു നീറും നേരം
മുകിലേറും ഓളങ്ങളാൽ 
മഴ പെയ്തു ചേരും നേരം
നാണം മൂടും കണ്ണിൽ എന്നെ 
കവർന്നേ നീ
ആരും കാണാതെന്നിൽ 
മെല്ലെ പടർന്നെൻ

പ്രണയമേ സിരകളിൽ 
പതിയെയെന്നിൽ പടരുമോ
ഹൃദയമേ ഉരുകുമീ 
നെറുകയിൽ നീ തഴുകുമോ

നിൻ രൂപം എൻ ഉള്ളിൽ 
എന്നും പിഞ്ചും നേരം
എന്നുള്ളിൽ കനലെരിയവേ
ആകാശം പൊൻ താര തോപ്പിൽ 
നിന്നെ തേടും
ആനന്ദം മെല്ലെ നിറയവേ

ആരാരും കാണാതെന്നിൽ 
നീറുന്ന സ്വപ്നങ്ങളായ്
വിടചൊല്ലും നേരം നീയ്യെൻ 
വിരിയാത്ത മോഹങ്ങളായ്
ഏതോ ജന്മം എന്നിൽ നല്കും വരം നീയേ
എന്നിൽ  പുണ്ണ്യം മാത്രം 
നല്കും കണി നീ

പ്രണയമേ സിരകളിൽ 
പതിയെയെന്നിൽ പടരുമോ
ഹൃദയമേ ഉരുകുമീ 
നെറുകയിൽ നീ തഴുകുമോ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.