Kannil Minnum Lyrics | കണ്ണിൽ മിന്നും മന്ദാരം | Meppadiyan Movie Songs Lyrics


 
കണ്ണിൽ മിന്നും മന്ദാരം 
മെല്ലെ മെല്ലെ കൈനീട്ടും 
മായാ മഞ്ഞിൻ താഴ്‌വാരം
പെയ്യുന്നേതോ വെൺമേഘം 
പൊന്നും പൂവും ആവോളം 
തോരാതുള്ളിൽ തേനലയായ്

നീലവെയിൽ താളമിടും 
നാണമിഴി കണ്ണാടിയിൽ 
നൂറു നിറം തേടി വരും 
താഴെ മനസ്സിൻ വാടിയിൽ 

വഴി മറഞ്ഞ മഞ്ഞുകാലമോ 
മതി മറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ 
വെറുതെയൊന്നു ചൊല്ലിയെന്തിനോ 
കാണാ കിനാവെരിഞ്ഞോ 
മിഴികളിന്നു കണ്ടവർണ്ണമോ 
മായാതെ മാരിവില്ലു പോലെ മിന്നിയോ 
ദൂരെ ഏതൊരൂയലാടിയോ 

ധ സ സ സ രി രി സ ധ 
പ ധ സ രി ഗ സാ ധാ
പ ധ ഗാ പാ രി
ധ ധ പാ ഗ പ ധ സ രി ഗാ പാ ഗ രി
മ ഗ മാ സാ രി ധ 
ധ ഗാ രി ഗാ പ ഗാ രി സാ

പ്രാണനിൽ പതിവായി മൂളുന്ന പ്രാവേ 
നേരമായ് കൂടണയാൻ ചൂടറിയാലോ 
തൂവലായ് അറിയാതെ 
ആലോലമേതോ രാനദിയിൽ 
ആദ്യമായ് വീണൊഴുകാലോ

നീലവെയിൽ താളമിടും 
നാണമിഴി കണ്ണാടിയിൽ 
നൂറു നിറം തേടി വരും 
താഴെ മനസ്സിൻ വാടിയിൽ 

കണ്ണിൽ മിന്നും മന്ദാരം 
മെല്ലെ മെല്ലെ കൈനീട്ടും 
മായാ മഞ്ഞിൻ താഴ്‌വാരം

പെയ്യുന്നേതോ വെൺമേഘം 
പൊന്നും പൂവും ആവോളം 
തോരാതുള്ളിൽ തേനലയായ്

നീലവെയിൽ താളമിടും 
നാണമിഴി കണ്ണാടിയിൽ 
നൂറു നിറം തേടി വരും 
താഴെ മനസ്സിൻ വാടിയിൽ 
നീലവെയിൽ താളമിടും 
നാണമിഴി കണ്ണാടിയിൽ 
നൂറു നിറം തേടി വരും 
താഴെ മനസ്സിൻ വാടിയിൽ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.