മഴമുകിലാൽ നിറയും മനസ്സിൻ | Mazhamukilal Lyrics | Vellaramkunnile Vellimeenukal Movie Songs Lyrics


 
മഴമുകിലാൽ നിറയും മനസ്സിൻ
മിഴി നിറയും ഒരു നീർകിളിയായ്
മഴമുകിലാൽ നിറയും മനസ്സിൻ
മിഴി നിറയും ഒരു നീർകിളിയായ്
മൊഴിയിടറുന്നോ ഓർമ്മകളാൽ
അലിയുന്നുവോ ഒരു മൗനമായ്

പ്രാണനിലേതോ വേദനയോടെ
ഉരുകുന്നുവോ മൂകതീരം
രാവുകളീറൻ ലഹരിയിലാടും
ചിറകണിയും ശലഭങ്ങൾ
ഇനി വരുമോ ഒരു സ്വപ്നമായെൻ
ജീവനിൽ പൂവിടും മധു നന്ദനം

മഴമുകിലാൽ നിറയും മനസ്സിൻ
മിഴി നിറയും ഒരു നീർകിളിയായ്

താരകളോരോ ജപമണിമാല്യം
കോർത്തിരിക്കും രാവിനോരം
പാഴ് ശ്രുതിയാലെൻ ജീവിതമാകെ
തേങ്ങലുമായ് അലയുമ്പോൾ
ഒരു മഴയായ് പൊഴിഞ്ഞീടുമോയെൻ
നോവിതിൽ സാന്ത്വന തൂമരന്ദം

മഴമുകിലാൽ നിറയും മനസ്സിൻ
മിഴി നിറയും ഒരു നീർകിളിയായ്
മൊഴിയിടറുന്നോ ഓർമ്മകളാൽ
അലിയുന്നുവോ ഒരു മൗനമായ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.