മേലേ വിൺപടവുകൾ മേലേ | Mele Vinpadavukal | Sara's Malayalam Movie Songs Lyrics


 
ഏലാ ഏലാ
ഏലാ ഏലാ
മേലേ വിൺപടവുകൾ മേലേ 
ചെന്നേറാം പൂഞ്ചിറകുകളാലേ
ഈ നെഞ്ചിന്റെ ഉള്ളിൽ 
മിന്നും സ്വപ്നങ്ങളോ
ഇന്നാകാശം തൊട്ടേ മേയും മേഘങ്ങളായ്
ഇരുൾ മായും പുലർ നേരം വരവായ്

മേലേ വിൺപടവുകൾ മേലേ 
ചെന്നേറാം പൂഞ്ചിറകുകളാലേ

ഏയ് പതിവായുള്ളിൽ നൂറു വർണം
മനസ്സിൻ താളിൽ കാത്തു വെക്കുന്നേ
നിനവെഴുതാൻ
ഒരു കാണാനൂലിൽ കോർത്തെടുക്കും
കഥകൾ മെല്ലെ പീലി നീർത്തുന്നേ
ഇരയഴകായ്
കുളിരൂറുമീ നിമിഷങ്ങളിൽ
പ്രിയമുള്ളൊരാൾ അരികിൽ വന്നു
തുടരുന്നൊരീ വഴിയാത്രയിൽ
പ്രണയാർദ്രമാം തണല് തന്നു

ഇളം കാറ്റുഴിഞ്ഞു പോകുമ്പോൾ
ഇമ ചിമ്മി നിന്നു ചിരിയോടെ

മേലേ വിൺപടവുകൾ മേലേ 
ചെന്നേറാം പൂഞ്ചിറകുകളാലേ
ഈ നെഞ്ചിന്റെ ഉള്ളിൽ 
മിന്നും സ്വപ്നങ്ങളോ
ഇന്നാകാശം തൊട്ടേ മേയും മേഘങ്ങളായ്
ഇരുൾ മായും പുലർ നേരം വരവായ്

മേലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.