വരവായി നീ എൻ ജീവനിൽ | Varavayi Nee Lyrics | Sara's Malayalam Movie Songs Lyrics
വരവായി നീ എൻ ജീവനിൽ
തെളിവാനിലേ നിറതാരമായ്
പതിവായി നിൻ പിന്നാലെയെൻ
മിഴിയോടിയോ കൊതിയോടെയോ
തൊട്ടാലോ പൂവായ് മാറും
മായാമൊട്ട് നീ
ചുറ്റോളം മുത്താനായും
കാറ്റായ് മാറി ഞാൻ
ഞാനും നീയും ഓ ഓ ഓ
കാണുന്നേരം ഓ ഓ ഓ
താനെ പെയ്യും പൂന്തേന്മഴ
കാതിൽ മെല്ലെ ഓ ഓ ഓ
മൂളുന്നേരം ഓ ഓ ഓ
ഉള്ളിൽ തിങ്ങും പൊൻപൂത്തിര
പുലർവഴിയോരം നീ വരാനായ്
മതിവരുവോളം കാത്തു ഞാൻ
പ്രണയനിലാവേ നിന്നിലാകെ
നനയുന്ന നേരം ഓർത്തു ഞാൻ
ഒരു കണിയായ് നിന്നെ കാണും
ദിനമാരോ കാതിൽ ചൊല്ലും
നീയൊരുനാൾ ഉള്ളിന്നുള്ളിൻ
ഉയിരാകും
മനസ്സറിയാ നേരം പോലും
ഇനി വെറുതെ മൂളിപാടും
തരിമഴവില്ലൂഞ്ഞാലാടും ദൂരേ ദൂരേ
വരവായി നീയെൻ ജീവനിൽ
തെളിവാനിലേ നിറതാരമായ്
പതിവായി നിൻ പിന്നാലെയെൻ
മിഴിയോടിയോ കൊതിയോടെയോ
തൊട്ടാലോ പൂവായ് മാറും
മായാമൊട്ട് നീ
ചുറ്റോളം മുത്താനായും
കാറ്റായ് മാറി ഞാൻ
ഞാനും നീയും ഓ ഓ ഓ
കാണുന്നേരം ഓ ഓ ഓ
താനെ പെയ്യും പൂന്തേന്മഴ
കാതിൽ മെല്ലെ ഓ ഓ ഓ
മൂളുന്നേരം ഓ ഓ ഓ
ഉള്ളിൽ തിങ്ങും പൊൻപൂത്തിര
ഞാനും നീയും ഞാനും നീയും
ഞാനും നീയും ഞാനും നീയും
LYRICS IN ENGLISH

No comments