നെഞ്ചമേ നെഞ്ചമേ | രാവോരം നോവും | Nenjame Nenjame Lyrics


 
രാവോരം നോവും നേരമോ
മായുന്നോ പൂനിലാവുമോ
ഏതേതോ വാനിൻ വാതിലോ
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ

നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ്‌ അകലേ

നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ്‌ അകലേ

പാതിമെയ്യേ ഇണനിഴലേ
ആടിയാളും വെയിലഴിയേ
മാഞ്ഞു പോയോ സ്വയമകലെ നീ
ദൂരെ ദൂരെ ചുവടുകളേ
പാറിടാനായ്‌ ചിറകണിയെ
തൂവലെങ്ങോ പൊഴിയുകയാണോ

നിറമഴവിൽ മറഞ്ഞു പോയെന്നോ
മുകിലെവിടെ പിടഞ്ഞു വീണെന്നോ
ആരാരേ തിരഞ്ഞു കാണാതെ
ആരോടും പറഞ്ഞു തീരാതെ
രാവിനോ ദൂരമോ കൂടുന്നോ

രാവോരം നോവും നേരമോ
മായുന്നോ പൂനിലാവുമോ
ഏതേതോ വാനിൻ വാതിലോ
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ

നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ്‌ അകലേ

നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ്‌ അകലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.