VIDEO
പകലിരവുകളാം ഇരുകുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം കരകവിയുമൊരെൻ നിറഹൃദയ നദികരയിലൂടൂടൽ പലവുരു കുതറും തെരുവിതു പ്രണയം ങ്ഹും അഴിയുന്നൊരിരുളിൽ ങ്ഹും അലയുന്നൊരഴകിൽ പൊൻപടമുരിയും മുകിലു- പോലിഴഞ്ഞുണരുക പകലായ് തിരസാഗരമോതും അനുരാഗം അതിലലിയുന്നൊരു വെൺതീരം തരൂ സാഗരമേ നിൻ ലവണജലം അഴിമുഖമാണു ഞാൻ ആ ജന്മം വരൂ നീ തൊടൂ നീ വെറുമൊരു മണലിൻ തരിയാം ഇവളെ കടലിന്റെ കടലേ പാരാവാരം പുലരുന്ന നേരം ഒരു പെരുമീനായ് തെളിയാം ഞാൻ പകലിരവുകളാം ഇരുകുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം തെരുവിതു പ്രണയം അഴിയുന്നൊരിരുളേ അലയുന്നൊരഴകിൽ പൊൻപടമുരിയും മുകിലു- പോലിഴഞ്ഞുണരുക പകലായ് കരകവിയുമൊരെൻ നിറഹൃദയ നദികരയിലൂടൂടൽ പലവുരു കുതറും തെരുവിതു പ്രണയം ങ്ഹും അഴിയുന്നൊരിരുളേ ങ്ഹും അലയുന്നൊരഴകേ പൊൻപടമുരിയും മുകിലു- പോലിഴഞ്ഞുണരുക പകലായ്
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!