VIDEO
മലരോട് സായമേ മയിലോട് മേഘമേ അഴകോട് ചേരുമേ ആനന്ദമേ അറിയാതെ പ്രാണനിൽ എഴുതുന്നു മാരിവിൽ അതിലോലലോലമേ മലർശരമേ പാലാഴിയെ പോരാതെ രാവിതാ നീരാടുവാൻ തരും ഈറൻനിലാ എത്രമേലെ പ്രണയമേ ഈ രാധേശ്യാം അത്രയേറെ മധുരമേ ഈ രാധേശ്യാം മലരോട് സായമേ മയിലോട് മേഘമേ അഴകോട് ചേരുമേ ആനന്ദമേ പകൽക്കനവിൽ അവൾ മുഖമോ വാർതിങ്കളാവും പോലെ വിരൽനൊടിയിൽ അവൾ ചിരിയോ പൂക്കാലമേകും പോലെ ഹൃദയവിചാരം നിരനിരയായ് മിഴികളിലാടും നിമിഷമിതാ മൃദുലവികാരം നുരയുകയോ അധരമൊരാഴം തിരയുകയോ പ്രിയരാഗമേ അനുരാഗമേ നീലയാമമായ് മോഹമേറെയായ് നീ വരാൻ വിരൽ തൊടാൻ എത്രമേലെ പ്രണയമേ ഈ രാധേശ്യാം അത്രയേറെ മധുരമേ ഈ രാധേശ്യാം സായാഹ്നമുകിലുകളെഴുതി കണ്ണാടിനദികളിലൊഴുകി മഴയെന്ന പോലെ മെല്ലെ പ്രണയം നിറഞ്ഞ മന്ത്രം പതിയെ വരിയുമീ ശ്വാസം മദനസായകം പോലെ അലസമധുരമീ യാമം അഴക് നിറയുമേ വേഗം പറയാതെയെന്തിനു മെല്ലെ പറയുകയായ് ഒരു നൂറു കനവുകളാഴും കൺകളാൽ ഒരേ കഥ എത്രമേലെ പ്രണയമേ ഈ രാധേശ്യാം അത്രയേറെ മധുരമേ ഈ രാധേശ്യാം മലരോട് സായമേ മയിലോട് മേഘമേ അഴകോട് ചേരുമേ ആനന്ദമേ അറിയാതെ പ്രാണനിൽ എഴുതുന്നു മാരിവിൽ അതിലോലലോലമേ മലർശരമേ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!