Sundari Penne Ninne Kanan Lyrics | സുന്ദരിപ്പെണ്ണേ നിന്നെ കാണാൻ കൊതിയായി | Laljose Movie Songs Lyrics


 
സുന്ദരിപ്പെണ്ണേ
നിന്നെ കാണാൻ കൊതിയായി
നെഞ്ചിലാ  മോഹം
മെല്ലേ കൂടും പതിവായ്

പല നാളായോ പറയാൻ ആയോ
വഴിയോരം കാത്ത് നിന്നോ
മിഴിയാകേ പൂത്തുവെന്നോ
ഞാൻ അറിയാതെ ഓർത്തിരുന്നോ
എന്നെ മയക്കും നിന്റെ ചിരിയേ

സുന്ദരിപ്പെണ്ണേ
നിന്നെ കാണാൻ കൊതിയായി
നെഞ്ചിലാ  മോഹം
മെല്ലേ കൂടും പതിവായ്

മധുരിതമായൊരു  പ്രായം
മനസ്സുലയും താമര നീ
ഇന്ന് മതിവരെ എന്തേ വിചാരം
നിന്നെ വരിയും ഹൃദയമയീ

വെള്ളി അരയന്നമായ് 
എന്റെ അരികിൽ
മെല്ലേ വരുമിരു ചിറകുള്ളോരഴകേ
കരിമഷി എഴുതിയ മിഴിയേ
കണ്ടു കരളിലു മഴവില്ലു വിരിയേ

പനിമതീ നീ മതി
മൊഴിയിലേ തേൻമതീ
കനവുകൾ നിറയുവാൻ എന്നും

സുന്ദരിപ്പെണ്ണേ
നിന്നെ കാണാൻ കൊതിയായി
നെഞ്ചിലാ  മോഹം
മെല്ലേ കൂടും പതിവായ്

പ്രണയമെറിഞ്ഞു വസന്തം
മുന്നിൽ ഈ വൃന്ദാവനിയിൽ
ചന്ദം അതിലൊരു പൂവിനു സ്വന്തം
ഇതലഴിയും  സമയമതിൽ

എന്റെ കനവിലെ തേൻമുല്ല പുഴയിൽ
തോണി തുഴയുകയാണവൾ ഇനിയും
നിറമുള്ളൊരാശകൾ ഉതിരും
ചില്ലു മഴയിൽ നനുനനെ നനയും
ഇളവെയിൽ നേരവും
ഇരവുകൾ നീലയും
അവളിലേ മോഹമായ് ഞാനും

സുന്ദരിപ്പെണ്ണേ
നിന്നെ കാണാൻ കൊതിയായി
നെഞ്ചിലാ  മോഹം
മെല്ലേ കൂടും പതിവായ്

പല നാളായോ പറയാൻ ആയോ
വഴിയോരം കാത്ത് നിന്നോ
മിഴിയാകേ പൂത്തുവെന്നോ
ഞാൻ അറിയാതെ ഓർത്തിരുന്നോ
എന്നെ മയക്കും നിന്റെ ചിരിയേ

സുന്ദരിപ്പെണ്ണേ
നിന്നെ കാണാൻ കൊതിയായി
നെഞ്ചിലാ  മോഹം
മെല്ലേ കൂടും പതിവായ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.