Ulakam Neeye Lyrics | ഉലകം നീയേ ഉയിരും നീയേ | Pakalum Paathiravum Malayalam Movie Songs Lyrics


 
ഉലകം നീയേ ഉയിരും നീയേ
ഉറവാകേയും നീ നാഥനേ
ഉദയം നീയേ ഉരുവും നീയേ
ഉലയാതേറാൻ നീ യേശുവേ

ആരും കാണാതെ ഞാൻ
നീറും തീ വേനലിൽ
വീഴും തൂമാരി നീയാകണേ

അൾത്താരയിൽ
ചൊരിഞ്ഞ സ്നേഹമാം
പ്രകാശമേ നാഥാ
ഉൾത്താരിലായ്
പിടഞ്ഞ വേളയിൽ
പ്രതീക്ഷയായ് ദേവാ

നീ വരുമ്പോൾ പാതയിൽ
നോവിടങ്ങൾ തൂവലായ്
നീ തരുന്നീ ജീവനിൽ
ആമയങ്ങൾ ദൂരെയായ്
ആശ്രിതനാമെൻ
കരളിലൊന്നാകെ നീ നിറഞ്ഞൂ
താതനായ് പുണരൂ സദാ
പിതാവുടയോനെ
ഇടറുമെൻ നെഞ്ചിൽ കാവലായ്

അൾത്താരയിൽ
ചൊരിഞ്ഞ സ്നേഹമാം
പ്രകാശമേ നാഥാ
ഉൾത്താരിലായ്
പിടഞ്ഞ വേളയിൽ
പ്രതീക്ഷയായ് ദേവാ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.