ഉയിരേ ഒരു ജന്മം നിന്നേ | Uyire Minnal Murali Lyrics


 
ഉയിരേ ഒരു ജന്മം നിന്നേ
ഞാനും അറിയാതെ പോകേ
വാഴ്വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ

നെഞ്ചുലഞ്ഞ മുറിവിലായ്
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം നിഴലാകാം
മണ്ണടിയും നാൾ വരെ
കൂടെ കാവലായ് കണ്ണേ നിന്നേ കാക്കാം
സ്വപ്നം നീ സ്വന്തം നീയേ
സ്വർഗം നീ സർവം നീയേ

മേഘം വാനിലെങ്കിലും
ദൂരെ ദൂരെ മാഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ
മഴയായ് വീണ്ടും പെയ്തിറങ്ങുമേ

ഉലകിതിനോടും പൊരുതിടുമിനി ഞാൻ
നിന്നെ നേടാനഴകേ
ഇവളിനി നിന്നിൽ കലരുകയായി
ഒരു നദിയായ് നാമൊഴുകാം
മിഴിയിൽ നീയേ നീയേ
നീയേ നീയേ

ഉയിരേ ഒരു ജന്മം നിന്നേ
ഞാനും അറിയാതെ പോകേ
വാഴ്വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ

നെഞ്ചുലഞ്ഞ മുറിവിലായ്
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം നിഴലാകാം
മണ്ണടിയും നാൾ വരെ
കൂടെ കാവലായ് 
കണ്ണേ നിന്നേ കാക്കാം
സ്വപ്നം നീ സ്വന്തം നീയേ
സ്വർഗം നീ സർവം നീയേ

സ്വപ്നം നീ സ്വന്തം നീയേ
സ്വർഗം നീ സർവം നീയേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.