കണ്ണിലെൻറെ കണ്ണെറിഞ്ഞു | Kannil Ente Marakkar Lyrics Malayalam



യാ റഹീം യാ കരീം
യാ ബസ്വീർ
യാ ഹബീബ്
യാ നബി

അഹ്മദീ യാ നബി
ഹാഷ്മി ആഷിഖി
ആപ്സെ മിലായെ രഹമ്സാരെ
യാ മുബീൻ യാ നസീർ
യാ നജി മുഹമ്മദീ
ആഘ ഹേ ഖുദായ തും ഹമാരേ 
ഹേ

കണ്ണിലെൻറെ കണ്ണെറിഞ്ഞു 
കാണണം
കണ്ടമാനം ഖൽബുകൊണ്ടു 
മിണ്ടണം
കുന്നിലേറി പോവണം 
പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കു-
ളളിലേറി നീന്തണം

കണ്ണിലെൻറെ കണ്ണെറിഞ്ഞു 
കാണണം
കണ്ടമാനം ഖൽബുകൊണ്ടു 
മിണ്ടണം
കുന്നിലേറി പോവണം 
പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കു-
ളളിലേറി നീന്തണം

കണ്ണിലെൻറെ കണ്ണെറിഞ്ഞു 
കാണണം ഓ

കാട്ടുചെമ്പകം പൂത്ത 
കാവിലെത്തണം
കാറ്റുപോലും കണ്ടിടാതെ 
ചേർന്നിരിക്കണം
മാതളപ്പഴം പങ്കുചേർന്നു തിന്നണം
ചെംചുകപ്പു ചുണ്ടിലെൻറെ 
ചുണ്ടുമുത്തണം
പട്ടുടുപ്പിനെ 
പൊതിഞ്ഞൊരത്തറെന്ന പോൽ
ഒന്നു തമ്മിലായി 
വിടാതെയൊട്ടി നിൽക്കണം
വിണ്ണിലെ പന്തലിൽ 
ഒപ്പനക്കു ചോടുവെച്ചു
കൂടുമോ വെണ്ണിലാ ചന്ദ്രികേ

ഹായ് കണ്ണിലെൻറെ
കണ്ണെറിഞ്ഞു കാണണം

ഓത്തുപള്ളിയിൽ കേട്ട കെസ്സുപാട്ടിലെ
ഒന്നുചേർന്ന രണ്ടു കുഞ്ഞു 
ജിന്നുപോലെ നാം
ഓർമ നെയ്തൊരാ ഞാറ്റുപൂവരമ്പിലെ
ഓടിയോടിയന്തിവാനിനുമ്മറം വരെ
നുള്ളിനോക്കി ഞാൻ 
കിനാവു കണ്ടതാകുമോ
ഹാ ഉള്ളിനുള്ളിലായ് 
പെരുത്തൊരാശയാകുമോ
നെഞ്ചിലോ ചിഞ്ചിലം 
ദഫെടുത്ത് കൊട്ടിടുന്നു
പൊരുമോ നീയുമെൻ കൺമണി

കണ്ണിലെൻറെ കണ്ണെറിഞ്ഞു 
കാണണം
കണ്ടമാനം ഖൽബുകൊണ്ടു 
മിണ്ടണം
കുന്നിലേറി പോവണം 
പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കു-
ളളിലേറി നീന്തണം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.