നിറമിഴിയോടെ മെഴുതിരിപോലെ | Niramizhiyode Lyrics | Meppadiyan Malayalam Movie Songs Lyrics


 
നിറമിഴിയോടെ മെഴുതിരിപോലെ
ഉരുകുകയാണെന്നോ 
നിന്നുള്ളം താനേ
ഇനിയൊരു ജന്മം മടിയിലുറങ്ങാൻ
മറുവിളി കാതോർക്കെ 
നീറുന്നു നെഞ്ചം
അകലെ മറയല്ലേ 
തിരികെ വരികില്ലേ
ഒരു താരാട്ടിതളായ് അരികേ

വെയിൽ കൊണ്ടു മൂടി 
നിന്നൂ മാമരം
തണലൊന്നു തേടി 
വന്നൂ നീരവം
കനൽ നീറി നീറി 
മാഞ്ഞോ പൂമരം
ഇരു കാൽപ്പാടുകളായ് 
തനിയെ നീ

പാതിചാരും വാതിലോരമാരോ 
തേടിയോ
പുലർന്നാളം പോൽ 
മിന്നീ ഓർമ്മകൾ
പാതിചാരും വാതിലോരമാരോ 
തേങ്ങിയോ
നിറമൗനം പോൽ 
മണ്ണിൽ സന്ധ്യകൾ

ദൂരേ മിഴിത്തുമ്പിൽ 
നിന്നെൻ തിങ്കളും
മാഞ്ഞോ വഴിക്കണ്ണുമായെൻ 
തുമ്പിയും
താനെ ഇതിലേ

നിറമിഴിയോടെ മെഴുതിരിപോലെ
ഉരുകുകയാണെന്നോ 
നിന്നുള്ളം താനേ
ഇനിയൊരു ജന്മം മടിയിലുറങ്ങാൻ
മറുവിളി കാതോർക്കെ 
നീറുന്നു നെഞ്ചം
അകലെ മറയല്ലേ 
തിരികെ വരികില്ലേ
ഒരു താരാട്ടിതളായ് അരികേ

വെയിൽ കൊണ്ടു മൂടി 
നിന്നൂ മാമരം
തണലൊന്നു തേടി 
വന്നൂ നീരവം
കനൽ നീറി നീറി 
മാഞ്ഞോ പൂമരം
ഇരു കാൽപ്പാടുകളായ് 
തനിയെ നീ തനിയെ നീ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.