VIDEO
ആരും കാണാതൊന്നും ആരോടും ചൊല്ലാതെ കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം ഞാനും നീയും തേടും നാളെത്തും വൈകാതെ ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും നിൻ നാണം കാണാനായ് നിൻ കോപം വാടാനായ് എന്നാളും നിഴലായ് തണലേകിടാം ഈ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതേ കാണാ കുയിലേ കാണാ കുയിലേ കണ്ണാടിത്തീരം നിറയെ കനവു തരൂ കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേടൂ ഓരോ രാവും നീയെൻ താരാട്ടായ് മാറുമ്പോൾ ഓരോ നോക്കും വാക്കും നീയാകുമ്പോൾ പോകും തെന്നൽ പോലും നിൻ ഈണം മൂളുമ്പോൾ ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ താനേ നിൻ കാവൽക്കണ്ണാകാം നിൻ ഓമൽക്കൂടേറാം ഉള്ളാകെ പകരാം പറയാക്കിനാവായ് നീ വരൂ എന്നോരം മാറാതെങ്ങും മായാതേ കാണാ കുയിലേ കാണാ കുയിലേ കണ്ണാടിത്തീരം നിറയെ കനവു തരൂ കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേടൂ പാതിരാവിന്റെ വാതിലിൽ പൂവ്ചൂടുന്ന താരമേ പുലരാൻ വൈകുമോ ഇനി രാവേറുമോ കണ്ണോരം കാണും മോഹം നേരാണോ പതിയെ നീങ്ങുന്ന നേരമേ വെറുതേ വേഗത്തിലോടുമോ അവനോടായിതാ അലിയാൻ കാത്തു ഞാൻ ഇന്നേതോ തീരാദാഹം നേടാനായ് പകുതിതീരാ കവിത പോലെ അകലെ നിൽപ്പൂ നീ വരാതെ പുതിയൊരാനന്ദമോ പതിവുകൾ ദൂരെയോ വാനിലോ ഞാൻ താഴെയാണോ പ്രണയമാം ജാലമോ കാണാ കുയിലേ കാണാ കുയിലേ കണ്ണാടിത്തീരം നിറയെ കനവു തരൂ കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേടൂ കാണാ കുയിലേ കാണാ കുയിലേ കണ്ണാടിത്തീരം നിറയെ കനവു തരൂ കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേടൂ
LYRICS IN ENGLISH
Awesome 👍
ReplyDelete