Kanmaniye Lyrics | കണ്മണിയേ എന്നെന്നും നീയെൻ | Makal Malayalam Movie Songs Lyrics


 
കണ്മണിയേ
എന്നെന്നും നീയെൻ
ഓമൽ കുഞ്ഞല്ലേ
കൊതി തീരാകിനാവല്ലേ
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്
നീ വാടുമ്പോൾ നോവ്
ചിരി വീണ്ടും ചുണ്ടിൽ 
പൂപോലേ ചേരാൻ
ഇമ ചിമ്മാ രാവായ് 
അരികേ ഞാൻ

കണ്മണിയേ  പൊന്മണിയേ 

നീളും മിഴികൾ 
വെൺ ചേലാലെഴുതി
കൂന്തൽ മെടയാം 
എൻ ആരോമലേ
നീയെൻ ജീവനാകാശമാകുന്നിതാ
താളം തന്നിതാത്മാവിലാകെ
തലോടാം കുരുന്നേ 
ഇളം കാറ്റുപോലെ
മനസ്സിൻ വഴിയിൽ 
തണലായ് വരാം ഞാൻ

കണ്മണിയേ  പൊന്മണിയേ 

കാണാതകലെ 
ഇന്നോരോ നിമിഷം
താനേയുരുകി 
ഉൾചൂടോടെ ഞാൻ
നോവും നെഞ്ചിനാഴങ്ങളിൽ 
വന്നു നീ
തൂവും കുഞ്ഞു 
തേൻ തുള്ളി പോലെ
മടിക്കൂടിതിൽ നീ 
മറയാ വസന്തം
മനസ്സിൽ നിറഞ്ഞു 
പനിനീർ സുഗന്ധം

കണ്മണിയെ എന്നെന്നും നീയെൻ
ഓമൽ കുഞ്ഞല്ലേ
കൊതി തീരാകിനാവല്ലേ
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്
നീ വാടുമ്പോൾ നോവ്
ചിരി വീണ്ടും ചുണ്ടിൽ പൂപോലേ ചേരാൻ
ഇമ ചിമ്മാ രാവായ് അരികേ ഞാൻ

കണ്മണിയേ  പൊന്മണിയേ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.