Kannu Lyrics | കണ്ണ് കറുകറെ കരിമേഘതുമ്പ് | Visudha Mejo Malayalam Movie Songs Lyrics


 
കണ്ണ് കറുകറെ കരിമേഘതുമ്പ്
കരിങ്കടൽക്കര മണ്ണ് 
തുരുതുരെ കൊള്ളിമീനെയ്യണ
പൊള്ളി തീ പെയ്യണ കണ്ണ് 
കലപില കാര്യം പറയണനേരം
തിരയണ കണ്ണ് കണ്ണ്

പണ്ട് പടിഞ്ഞാറെ 
പള്ളില് വെച്ചെന്റെ
ഉള്ളൊന്നുതൊട്ടില്ലേ നീ 
പൊന്നും കുരിശിന്റെ 
മുന്നിവെച്ചന്നെന്റെ
ഉള്ളിലെറിഞ്ഞില്ലേ നീ കണ്ണ് 

മിനുമിനെ കണ്ടാ മയങ്ങണ
ചുമ്മാ പിണങ്ങണ കണ്ണ്
കുനുകുനെ കുത്തികുറിക്കണ 
കൂട്ടിക്കിഴിക്കണ കണ്ണ് കണ്ണ്

കണ്ണിന്റെ ആഴങ്ങൾ 
കണ്ണെത്താ ദൂരങ്ങൾ 
തുള്ളിതുളുമ്പിതുടിക്കുമി മേഘങ്ങൾ
കണ്ണിന്റെ കാര്യങ്ങൾ 
കേട്ടോ സ്വകാര്യങ്ങൾ 
കാണാത്തോരായിരം കാര്യല്ല്യ കാര്യങ്ങൾ

കൊഞ്ചണ കണ്ണ് 
കുടു കുടെ പൂമഴപെയ്യണ
പൂമീൻ പിടയണ കണ്ണ്
നനുന്നനെ നാണം 
നിറയാണോരീണം മൊഴിയണ കണ്ണ് 
പല പല മോഹം വെളയെണ
ലോകം മെനയെണ കണ്ണ് കണ്ണ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.