പറയുവാൻ മെല്ലെ | Parayuvan Lyrics | Aviyal Malayalam Movie Song Lyrics


 
പറയുവാൻ മെല്ലെ മൊഴികളും തേടി
ഒരു നിഴൽകൂടിനരികിലായ്
നമ്മളെവിടെയോ വീണ ചിറകുകൾ
താനെ നിറങ്ങളായ് തേനിതളുകളായ്

മഞ്ഞുമണിക്കുളിരെന്തിനോ
ഇളവെയിലിലും പതിയെ വരവായ്
നറുമലരുകളാകെയും 
ചെറു ചിരിയുമായ്
ഇനി പുലരികളുണരുമോ

ചെന്താരം മിന്നുന്നൂ 
നെഞ്ചോരം പാടുന്നൂ
നിറമഴത്തളിരാരു നീ
തോരാതെ പെയ്യുന്നൂ 
തീരാതെ ചേരുന്നൂ
കനവുകൾ വെൺ പറവകളായ്

ചെന്താരം മിന്നുന്നൂ 
നെഞ്ചോരം പാടുന്നൂ
നിറമഴത്തളിരാരു നീ
തോരാതെ പെയ്യുന്നൂ 
തീരാതെ ചേരുന്നൂ
കനവുകൾ വെൺ പറവകളായ്

ഓ ഏതോ രാവിന്നിതളായ്
എന്നോ നിന്നിൽ വിരിയാൻ
നീലാകാശത്തണലായിതാ
ഏതോ തൂവൽത്തളിരായ്
എന്നും നിന്നെ തൊടുവാൻ
എന്റേതായി പറയാൻ

കാണാതെന്നിൽ ചിറകായി നീ
കാണുമ്പോളോ നദിയായ് ഓ
മായാതീരക്കടവിൽ 
ഒന്നായ് ചേരാം
മായാതെല്ലാം പറയാം

നീയാണിന്നെന്നരികിൽ
നീയാണെൻ അതിരിൽ  
ഒരാൾ ഓ
നീയാണിന്നെന്നരികിൽ
നീയാണെൻ നിനവിൽ 
ഒരാൾ ഓ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.