Maarivil Lyrics | മാരിവിൽ തൂവാലേ | Ullasam Malayalam Movie Songs Lyrics


 
മാരിവിൽ തൂവാലേ 
കാതിലേ തേനലേ
പാതിയില്‍ മോഹമായ് 
പാറി നീ പോകവേ

നീലയാം വാനിലേ 
നീരെഴും മേഘമേ
വേനലിൽ നിന്നു നീ 
ദൂരെയോ മായവേ

നൂറു വര്‍ണ്ണങ്ങളും 
ചോരുമീ പൂവുപോല്‍
മാറിയോ ഞാനതോ 
തോന്നലോ

പ്രാണനില്‍ നീ തരും 
മാമയില്‍ പീലികൾ
ഏറെ നാള്‍ ഓര്‍മ്മയായ് 
മാറുമോ

പാതിരാ തെന്നലേ 
പാടി നീ വന്നതേ
ആരെയൊ കണ്ട നാള്‍ 
ചാരിയോ വാതിലെ

മാരിവിൽ തൂവാലേ 
കാതിലേ തേനലേ
പാതിയില്‍ മോഹമായ് 
പാറി നീ പോകവേ

പൂവല്ലി തുമ്പുകൊണ്ടുവോ
നോവുമ്പോഴെന്തു 
മിണ്ടുവാന്‍
മോഹങ്ങള്‍ 
നെയ്തു നിന്നുവോ
നീയെന്നില്‍ പെയ്തിറങ്ങുവാന്‍

രാമഴത്തുള്ളി ഈമനസ്സുള്ളില്‍
ആദ്യമായ് വീണ നാള്‍
ഞാനറിഞ്ഞില്ലൊരാമഴത്തെല്ല് 
മാഞ്ഞിടും മൂകമായ്

കണ്ണ് മായപൊന്മയല്ലേ 
മിന്നി നിന്ന മോഹമല്ലേ
വെള്ളിമീനെ മെയ് മറന്നു 
കാത്തുനില്‍ക്കയായ്

നൂറു വര്‍ണ്ണങ്ങളും 
ചോരുമീ പൂവുപോല്‍
മാറിയോ ഞാനതോ 
തോന്നലോ

പ്രാണനില്‍ നീ തരും 
മാമയില്‍ പീലികള്‍
ഏറെ നാള്‍ 
ഓര്‍മ്മയായ് മാറുയോ

പാതിരാ തെന്നലേ 
പാടി നീ വന്നതേ
ആരെയൊ കണ്ട നാള്‍ 
ചാരിയോ വാതിലെ

മാരിവിൽ തൂവാലേ 
കാതിലേ തേനലേ
പാതിയില്‍ മോഹമായ് 
പാറി നീ പോകവേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.