Yaathonnum Parayathe Lyrics | യാതൊന്നും പറയാതെ രാവേ | Vaashi Malayalam Movie Songs Lyrics


 
യാതൊന്നും പറയാതെ രാവേ
പോകുന്നോ പടി വാതിലൂടെ
ലാവൊന്നും പൊഴിയാതെ
തൂമഞ്ഞോടലിയാതെ
ഈ മണ്ണിൻ മൗനം തിരയാതേ

കാതിലരുളാൻ പാതിവരിതൻ
നേടമിനിയെന്തിനായ് 
താനെയകമേ വീണുപിടയും
പ്രാണനിനി എന്തിനായ് 
പാതിവഴി തീരുമ്പോൾ
നീയകലെ മായുമ്പോൾ
നേരണിയുമാശയെന്തിനായ് 
ഞാനുരുകുമോർമ്മയെന്തിനായ് 

യാതൊന്നും പറയാതെ രാവേ
പോകുന്നോ പടി വാതിലൂടെ

പോയകാല നിറവിൽ നീയെൻ
കണ്ണിൻ ഓരമായി
ആരുമാരുമറിയാതുള്ളം
കാണും കാവലായ്
 കാലിടറി വീണതില്ല ഞാൻ 
നിന്റെ നിഴലോരം
തെല്ലു മിഴിപൂട്ടിയില്ല 
നീ വന്നണയുവോളം

ഇന്നുവെയിലേറുമ്പോൾ 
ഉള്ളുകനലാളുമ്പോൾ
നിൻവിളികളോർത്തു നിന്നുപോയ്‌
പിൻവിളികളെങ്ങു മാഞ്ഞുപോയ്‌

യാതൊന്നും പറയാതെ രാവേ
പോകുന്നോ പടി വാതിലൂടെ

ഏതു നോവിനറിയാതീരം 
പുൽകി നാളുകൾ
കുഞ്ഞു വാക്കുമതിയെന്നാലും 
നീളും വാശികൾ
പുഞ്ചിരികളേറി നിന്നൊരി 
രണ്ടുകവിളോരം
നൂറു നനവാലെരിഞ്ഞിതായിന്നു 
പല നേരം
എങ്കിലുമിതാവോളം 
നിന്നരികിലാവുമ്പോൾ
എന്നെ മൊഴിയാൻ മറന്നുപോയി
തമ്മിലൊഴുകാതകന്നുപോയ്‌

യാതൊന്നും പറയാതെ രാവേ
പോകുന്നോ പടി വാതിലൂടെ
ലാവൊന്നും പൊഴിയാതെ
തൂമഞ്ഞോടലിയാതെ
ഈ മണ്ണിൻ മൗനം തിരയാതേ

കാതിലരുളാൻ പാതിവരിതൻ
നേടമിനിയെന്തിനായ് 
താനെയകമേ വീണുപിടയും
പ്രാണനിനി എന്തിനായ് 
പാതിവഴി തീരുമ്പോൾ
നീയകലെ മായുമ്പോൾ
നേരണിയുമാശയെന്തിനായ് 
ഞാനുരുകുമോർമ്മയെന്തിനായ്

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.