ചോലപെണ്ണേ നീ ഒഴുകി പോയ് | Cholappenne Lyrics | Malayankunju Malayalam Movie Songs Lyrics


 
ചോലപെണ്ണേ നീ ഒഴുകി പോയ് 
കാടോടൊരു വാക്കും മിണ്ടാതെ
എത്രനാളും നിലാവും മാഞ്ഞാലും
നിന്നോർമ്മകളിന്നും തീരാതെ

പൊൻ വെയിലൊരുപോലെ 
കൊണ്ടില്ലേ
നാമൊന്നായ് കൂട് മേഞ്ഞില്ലേ
അന്നെന്നും നാം തൂകും 
കിനാചിരി
ഈ മേടിതിലായ് നിറഞ്ഞില്ലേ

ചോലപെണ്ണേ നീ ഒഴുകി പോയ് 
കാടോടൊരു വാക്കും മിണ്ടാതെ

കാറ്റിൻ തുടിയിൽ 
നൃത്തം വെയ്ക്കും
മലരുകളെല്ലാം നാം കണ്ടില്ലേ
ചോരും പുരയിൽ 
നിത്യം പൊങ്ങും
കുടയുടെ പേരോ 
സ്നേഹം എന്നല്ലേ
എന്നാലും പൊലിഞ്ഞില്ലേ 
വിട ചൊല്ലാതെ
നീ അകലേ

ചോലപെണ്ണേ നീ ഒഴുകി പോയ് 
കാടോടൊരു വാക്കും മിണ്ടാതെ
എത്രനാളും നിലാവും മാഞ്ഞാലും
നിന്നോർമ്മകളിന്നും തീരാതെ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.