Aadalodakam Lyrics | ആടലോടകം ആടി നിക്കണ് | Nna Thaan Case Kodu Malayalam Movie Songs Lyrics


 
നേരു വന്ത വഴി മേലെ 
നേര് പൂക്കുമാ
നേരു വന്ത വഴിയാലേ 
അൻബ് പൂക്കുമാ
അൻബ് മേലെ 
ആസൈ പൂസ സൊല്ലുമാ
അന്ത ഓസെ താൻ 
ഭൂമിക്ക് ശ്വാസമാകുത്

ആടലോടകം ആടി നിക്കണ്
ആടലോടൊരാൾ വന്ന് നിക്കണ്
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത്
ദേവിയാണേ ഉള്ളിലാളല്

ആടലോടകം ആടി നിക്കണ്
ആടലോടൊരാൾ വന്ന് നിക്കണ്
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത്
ചില്ലുപോലെ വന്ന് നിക്കണ്

ജീവ ധായകാ രാജീവലോചനാ
കൊട്ടിനായി പാട്ടു പാടല്
അമ്പ് കൊള്ളല് മുള്ളു കുത്തല്
ഖണ്ഡനാളമാകെ വിങ്ങല്

നുള്ളി നോക്കല് കള്ള നോക്കല്
പ്രേമലോകയാടി നിക്കല്
മേനി നോക്കല് പാളി നോക്കല്
ആളു കാണെ ആരവങ്ങൾ
പൂത്തൊരുങ്ങൽ പൂപ്പറിക്കൽ
ഉള്ളിലുള്ള കാടു പൂക്കല്

മേലെ അമ്പിളി താഴെ നിൻ ചിരി
സ്നാന സീമയാകെ വന്നു നിർഝരി
നിന്നിൽ ഉള്ളത് എന്നിൽ ഉള്ളത്
ആര് കണ്ട തോന്നലാവല്

ആടലോടകം ആടി നിക്കണ്
ആടലോടൊരാൾ വന്ന് നിക്കണ്
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത്
ദേവിയാണേ ഉള്ളിലാളല്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.