Arikeyonnu Kandoru Lyrics | അരികെയൊന്നു കണ്ടൊരു നേരം | Vellari Pattanam Malayalam Movie Songs Lyrics


 
അരികെയൊന്നു കണ്ടൊരു നേരം 
കനവിലാകെ മധു കണം
വരി തിരഞ്ഞു വഴികളിൽ അലയെ
കരളിലാകെ ഒരു സുഖം
പുതുമയായ് നിറയും പൂങ്കാറ്റിൻ പരിമളം 
എരിയുമെൻ ഹൃദയം 
മഞ്ഞാകും അനുഭവം

നേരം വന്നാൽ ആരും വീഴും 
പ്രേമത്തീനാളം 
ആളും തോറും നമ്മെ മാറ്റും 
മോഹത്തീനാളം
നാളും രാവും കാതിൽ വീഴും 
ഏതോ സംഗീതം
പാവം നെഞ്ചിൻ താളം പാടേ 
തെറ്റും സംഗീതം

മധുര മന്ദഹാസമൊന്നെറിഞ്ഞു 
കണ്ണിമ തഴുകി
പതറി നിന്നൊരെന്നിൽ ആഴ്ന്നിറങ്ങി
ഉമ്മകൾ വിതറി
കാണാതെ ഞാൻ കണ്ട സ്വപ്നങ്ങളിൽ
നീയെന്റെ വർണ്ണങ്ങളായ്
ഇന്നോളമില്ലാത്ത മോഹങ്ങളിൽ
നീയാദ്യ സങ്കല്പമായ്
നാമറിയുമീ കഥ നേരായ്

ആലോലം ചേലാടും 
പൂമുല്ലയായീടുമോ
തേനൂറും കാര്യങ്ങൾ 
കാതോരമോതീടുമോ
പുതുമയായ് നിറയും 
പൂങ്കാറ്റിൻ പരിമളം 
എരിയുമെൻ ഹൃദയം 
മഞ്ഞാകും അനുഭവം

നേരം വന്നാൽ ആരും വീഴും 
പ്രേമത്തീനാളം 
ആളും തോറും നമ്മെ മാറ്റും 
മോഹത്തീനാളം
നാളും രാവും കാതിൽ വീഴും 
ഏതോ സംഗീതം
പാവം നെഞ്ചിൻ താളം പാടേ 
തെറ്റും സംഗീതം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.