Paalmanam Lyrics | പാൽമണം തൂകുന്നരാത്തെന്നൽ | Christy Malayalam Movie Songs Lyrics


 
പാൽമണം തൂകുന്നരാത്തെന്നൽ
തെന്നലിലാടും നിൻ കാർക്കൂന്തൽ
പാരിടം കൺമൂടും നേരംനാമീ
പാതിരാമൗനം തേടും സഞ്ചാരികൾ

കിനാക്കായലോളങ്ങൾ 
നീന്തുന്നു മെല്ലെ
ഒരേ ദ്വീപിനോരങ്ങൾ തേടി
വിഷാദങ്ങൾ മായുന്നു
നിൻ കൂടെ ഞാനെൻ
വിരൽ കോർത്തു നിൽക്കും നേരം

താരനിര താഴെയൊന്നിവളെ-
കണ്ടപാടിതാ മൂളുന്നേ
മാലാഘയാണീ പെണ്ണ്
താളമിടറുന്നു നെഞ്ചിനകം
ആദ്യചുംബനം മേലാകെ
കുളിരോർമ്മയായ് വീഴ്‌കെ

നീരാഴിപ്പെണ്ണോടൊന്നായ്
നീർക്കായൽ ചേരും പോലെ
പൊഴിയായ് മാറിനാം താനേ 
ചേറാണീ ഞാൻ പെണ്ണേ
നീയാണെൻ പൂക്കണ്ടൽ
ചേലോടെന്നിൽ നീ മെല്ലേ
വേരായ് ആഴുമോ

തുലാക്കാലമേഘങ്ങൾ
പോരുമ്പോഴെന്നിൽ
വരം പോലെ നിൻ ചൂടുവേണം
മിനാരങ്ങൾ
മിന്നുന്നൊരീ തീരഭൂവിൽ
ഉലാവേണം എൻ കൂടെ നീയും

പാൽമണം തൂകുന്നരാത്തെന്നൽ
തെന്നലിലാടും നിൻ കാർക്കൂന്തൽ
പാരിടം കൺമൂടും നേരംനാമീ
പാതിരാമൗനം തേടും സഞ്ചാരികൾ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.