VIDEO
താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിൻ ഊഞ്ഞാലായ് ഉദയാസ്തമയങ്ങൾ പകലുകൾ കഥയോതി ഇരവുകൾ കനവുകളാടീ മുകിലുകൾ മഴമീട്ടി മുളയിടും പുതുസ്വരലതകളിൽ താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിൻ ഊഞ്ഞാലായ് ഉദയാസ്തമയങ്ങൾ ആ ആ ആ ആ ആ ആ പകലിന്റെ ആരോഹം സ്വരസൂര്യനായ് ഇരവാകുമാലാപം സ്വരതാരമായ് പതികാലദ്യോവിൽ സഞ്ചരിക്കും നാദമായ് പലകാലജാലം പന്തലിക്കും മിന്നലായ് ഈ ഭൂമി തോരാതാർത്തു പാടീ ജീവന്റെ പാരാവാര നനവുകളുറവുകൾ പൊരുളുകൾ വരിശകൾ താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിൻ ഊഞ്ഞാലായ് ഉദയാസ്തമയങ്ങൾ സമയാന്തരാളത്തിൽ സ്വരധൂളിയാൽ ഇള നെയ്യുമാലോല സുഖനിദ്രയിൽ ലയഗോപുരത്തിൽ നാം ഭവിച്ചൂ ഷഡ്ജമായ് വിയദാലയത്തിൽ നാം വളർന്നൂ സപ്തമായ് നാം ജീവരാഗാനന്ദമായീ നാദാഗ്നിതോറും പാറി പലപല സ്വരലയ ജലധികൾ നെബുലകൾ താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിൻ ഊഞ്ഞാലായ് ഉദയാസ്തമയങ്ങൾ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!