Kaathal Marangal Pookkane Lyrics | കാതൽ മരങ്ങൾ പൂക്കണേ | Pranaya Vilasam Malayalam Movie Songs Lyrics


 
രാവിൻ റേഡിയോ മുരണ്ടുരുണ്ടു
പാടുന്ന പാട്ട് 
നാവിൻ തുമ്പിലിന്നു പമ്മി നിന്ന്
മൂളുന്ന കേട്ടേ

വേനലിൽ കരിക്കിലെ
നീര് ഞാൻ പകുത്തതും
ചില്ലകൾ ചരിച്ചു
പന്തലെന്ന പോലെ നീ

പേപ്പറിൽ കുറിച്ചു ഞാനീ
പൂതികൾ തൊടുത്തതും
ഉള്ളിലെ ജനാലകൾ 
തുറന്നു തന്നു നീ

കാതൽ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണേ

കാതൽ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണേ

പണ്ടെങ്ങോ ചുമ്മാതെൻ
കയ്യുംമേൽ തൊട്ടില്ലേ
മിണ്ടാതെൻ നെഞ്ചെല്ലാം
അപ്പാടേ കട്ടിലേ 

രാവെല്ലാം  വൈക്കുന്നേ
നീയെന്നെ ചുറ്റില്ലേ
മേലെല്ലാം  നീ തന്നവാസം

ഒരു കാര്യം തീർക്കണേ
ഇത് രാവിന്നോർക്കണേ
വൈകിയാൽ തോർക്കുമീ
മോഹങ്ങളാകെ

വേനലിൽ കരിക്കിലെ
നീര് ഞാൻ പകുത്തതും
ചില്ലകൾ ചരിച്ചു
പന്തലെന്ന പോലെ നീ

പേപ്പറിൽ കുറിച്ചു ഞാനീ
പൂതികൾ തൊടുത്തതും
ഉള്ളിലെ ജനാലകൾ 
തുറന്നു തന്നു നീ

രാവിൻ റേഡിയോ മുരണ്ടുരുണ്ടു
പാടുന്ന പാട്ട് 
നാവിൻ തുമ്പിലിന്നു പമ്മി നിന്ന്
മൂളുന്ന കേട്ടേ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.