മറക്കില്ല ഞാനെന്റെമിഴികളിൽ നീയൊരുമണിത്തിങ്കളായ് വന്ന നിമിഷങ്ങൾ

മെല്ലെ തലോടിയെൻ ജീവനിൽ വാത്സല്യ പാൽക്കടലായി തീർന്ന ദിവസങ്ങൾഎന്റെ കണ്ണീർ മഴ തോർന്ന ദിവസങ്ങൾ
മറക്കില്ല ഞാനെന്റെമിഴികളിൽ നീയൊരുമണിതിങ്കളായ് വന്ന നിമിഷങ്ങൾ
മത ജാതി മതിലുകൾ ഇല്ലാതെ മനുഷ്യനെ മാറോട് ചേർക്കാൻപഠിപ്പിച്ചു നീമത ജാതി മതിലുകൾ ഇല്ലാതെ മനുഷ്യനെ മാറോട് ചേർക്കാൻപഠിപ്പിച്ചു നീ
തെറ്റിൽ നിന്നെന്നെ തിരുത്താൻ ഒരമ്മയായി തന്നൊരാ സ്നേഹമിന്ന് അന്യമായോഎന്റെ വഴികളിൽ വീണ്ടും ഞാനേകനായോ
മറക്കില്ല ഞാനെന്റെമിഴികളിൽ നീയൊരുമണിത്തിങ്കളായ് വന്ന നിമിഷങ്ങൾ
കുടിലൊരു കോവിലായ്മാറിയതാ മലർ കാലടിപതിഞ്ഞപ്പോഴായിരുന്നു

നിനക്കായ് തെളിഞ്ഞൊരുവിളക്കിനി തിരിയറ്റുഉമ്മറക്കോണിൽ ക്ളാവുപിടിച്ചിരിക്കും എന്റെപകലുകൾ പുകമറ മൂടി നിൽക്കും
മറക്കില്ല ഞാനെന്റെമിഴികളിൽ നീയൊരുമണിത്തിങ്കളായ് വന്ന നിമിഷങ്ങൾ
മെല്ലെ തലോടിയെൻ ജീവനിൽ വാത്സല്യ പാൽക്കടലായി തീർന്ന ദിവസങ്ങൾഎന്റെ കണ്ണീർ മഴ തോർന്ന ദിവസങ്ങൾ
മറക്കില്ല ഞാനെന്റെമിഴികളിൽ നീയൊരുമണിതിങ്കളായ് വന്ന നിമിഷങ്ങൾ
LYRICS IN ENGLISH
No comments