Haalaake Maarunne Lyrics | പാതിചിരിച്ചന്ദ്രികയേ | ഹാലാകെ മാറുന്നേ | Sulaikha Manzil Malayalam Movie Songs Lyrics


 
പാതിചിരിച്ചന്ദ്രികയേ
പതിനാലിന്റെ ചേലൊളിയേ
രാക്കനിയേ താരകമേ
മതിപോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ

മധുരക്കിനാവിന്റെ 
കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

മധുരക്കിനാവിന്റെ 
കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

കല പലതറിയാം പെണ്ണെ 
ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ

സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

പടയാളികളായിരമായിരമായ്
സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക
താണ്ടിയ സംഹിതയാ
പലകൽപനകൾ കവികൾ
പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ
സങ്കട സംഗതിയാ

ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ് 
പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ

തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സുപ്രിയരസ പധനിസ
സരിഗമ പദരസ
രഥമതിലുലകമേ അതിധ്രുതമോടി
സ്വർഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാളെ

ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

മധുരക്കിനാവിന്റെ 
കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

കല പലതറിയാം പെണ്ണെ 
ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ

സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട  
യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.